ഡാളസ് :മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-മത് രക്തസാക്ഷിത്വദിനവും,അനുസ്മരണ സമ്മേളനവും ഡാളസ്ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഡാളസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡാ ളസ്സിൽ സംഘടിപ്പിച്ചു.മെയ് 21, ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിക്ക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന ഡാളസ് ഫോർത് വര്ത്ത പരിസരപ്രദേശങ്ങളിലുമുള്ള കോൺഗ്രസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും സമ്മേളനത്തിൽ ഡാളസ് യുണിറ്റ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു.
ഡാളസ് ചാപ്റ്റർ ട്രഷററും ഡാളസ്സിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന ഫിലിപ്പ് സാമുവേലിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും.അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തതിനു ശേഷമാണ് ഔദ്യോഗീക നടപടികളിലേക്ക് പ്രവേശിച്ചത്.
സ്വതന്ത്ര ലഭ്ധിക്കുശേഷം ഭാരതത്തെ ആധുനീവത്കരിച്ചതിന്റെ മുഖ്യ ശില്പിയായിരുന്നു രാജീവ്ഗാന്ധിയെന്ന് ചാപ്റ്റർ പ്രസിഡന്റ് നാഗനൂലിൽ അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു .ഭാരതം കണ്ട പ്രധാനമന്ത്രിമാരിൽ വിജ്ഞാനത്തിന്റെ ഉറവിടമായിരുന്നു രാജീവ് ഗാന്ധിയെന്നു ദേശീയ വൈസ് പ്രസിഡന്റ് ബോബൻ കൊടുവത് അഭിപ്രായപ്പെട്ടു .രാജീവ് ഗാന്ധിയുടെ നേത്രത്വത്തിൽ ഭാരതം വളർച്ചയുടെ പടവുകൾ അതിവേഗം പിന്നിടുമ്പോഴാണ് ഭീകരാക്രമണത്തിൽ ആ വിലയേറിയ ജീവൻ ബലിയർപ്പിക്കേണ്ടിവന്നതെന്നു റീജിയൻ ചെയര്മാന് സജി ജോർജ് അനുസ്മരിച്ചു.വിൽസൺ ജോർജ് , രാജൻ മാത്യു ,വര്ഗീസ് ജോൺ(തമ്പി), പി സി മാത്യു , സിജു വി ജോർജ് ,ജോയ് ആന്റണി, സുകു,ഷിബു എന്നിവരും അനുസ്മരണം നടത്തി
കർണാടകത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ അത്യുജ്വല വിജയത്തിൽ ആഹ്ളാദം രേഖപ്പെടുത്തുകയും, സിദ്ധരാമയ്യ , ശിവകുമാർ എന്നിവരുടെ നേത്രത്വത്തിൽ അധികാരമേറ്റ മന്ത്രിസഭക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു
ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ സമ്മേളനം വിലയിരുത്തി . ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഡാളസ് യുണിറ്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിപുലമായ ഒരു പ്രവർത്തകയോഗം ജൂലൈ 23 നു വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു ഓ ഐ സി സി ടെക്സാസ് റീജിയൻ പ്രസിഡന്റ് റോയ് കൊടുവത്തു നന്ദി രേഖപ്പെടുത്തി.