ചിങ്ങം: അനുകൂലമായ ഒരു ദിവസമാണ് ഇന്ന് ഈ രാശിക്കാര്‍ക്ക്. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാന്‍ അവസരം ഒരുങ്ങും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് ചെറിയ യാത്രകള്‍ നടത്തിയേക്കാം. സന്തോഷത്തോടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും.
കന്നി: നിങ്ങള്‍ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും നേട്ടമുണ്ടാകും. വ്യാപാരികള്‍ക്ക് ഇന്ന് ലാഭം നേടാന്‍ സാധിക്കും.
തുലാം: ഈ ദിവസം വ്യാപാരികള്‍ക്ക് ലാഭകരമായിരിക്കും. തൊഴിലിടങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. അവധിക്കാലം
ആഘോഷിക്കാനായി യാത്രകള്‍ പോകാന്‍ സാധ്യത.
വൃശ്ചികം: എല്ലാ കാര്യങ്ങളിലും ജാഗ്രതയുണ്ടാകണം. ഈ ദിവസം നിങ്ങളുടെ പദ്ധതികള്‍ക്ക് അനുസ്യതമായി തന്നെ മാറണമെന്നില്ല. പുതിയ തീരുമാനങ്ങളെല്ലാം മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക.
ധനു: ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായി മാറും. നിങ്ങള്‍ ദിവസം മുഴുവന്‍ സജീവവും സന്തോഷ്പ്രദവുമായിരിക്കാന് സാധ്യതയുണ്ട്. നിങ്ങള്‍ വിദേശികളുടെ കൂട്ടായ്മ ആസ്വദിക്കുന്നുണ്ടാകാം. സുഹൃത്തുക്കളെ കണ്ടുമൂട്ടുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ ദിവസം ആണ്.
മകരം: ഇന്ന് നിങ്ങള്‍ക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂര്‍ത്തിയാക്കുക. പരിശോധന, ആകാംക്ഷ, സംഘാടകത്വം എന്നിവ ജോലിക്കിടയിലുള്ള തെറ്റുകള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ പ്രചോദനം നിങ്ങളുടെ സഹവര്‍ത്തികള്‍ക്ക് നല്കാന് കഴിഞ്ഞേക്കും. നിങ്ങള്‍ നിങ്ങളെ നന്നായി മനസ്സിലാക്കുക, അതിമോഹം കൈവെടിയുക. ആളുകളോട് ദയയോടെ പെരുമാറുക.
മീനം: കഠിനാധ്വാനം ചെയുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയില്‍ നിങ്ങള്‍ക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാന്‍ കഴിയും. കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് നന്നായി അധ്വാനിക്കുക. കൂടാതെ പരാജയങ്ങളില്‍ നിരാശരാകാതെ ഉരിക്കുക.
മേടം: ശുഭകരവും സംഭവബഹുലവുമായ ഒരു ദിനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എന്നാല്‍, മാനസികമായി അസ്വസ്ഥനായതിനാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ശ്രദ്ധനല്കാനോ ആത്മവിശ്വാസത്തോടെയും നിര്‍ണ്ണായകമായതുമായ തീരുമാനങ്ങള്‍ എടുക്കാനോ കഴിയില്ല. എന്നാല്‍ നിങ്ങള്‍ എല്ലാ സുപ്രധാന തീരുമാനങ്ങളും
പിന്തുടരണം/അനുസരിക്കണം. ഇന്ന് നിങ്ങള്‍ക്ക് ഓദ്യോഗിക യാത്രകള്‍ നടത്താനുള്ള സാധ്യതകള്‍ ഏറെയാണ്.
ഇടവം: സര്‍ഗാത്മകമായും ശാന്തമായും വേണം ഈ ദിനത്തില്‍ പെരുമാറാന്‍. യാത്രകള്‍ മാറ്റിവയ്ക്കേണ്ടി വന്നേക്കാം. അനുരഞ്ജനത്തിന്റെയും സാന്ത്വനത്തിന്റെയും മനോഭാവം നിലനിര്‍ത്താന്‍ ശ്രമിക്കണം.
മിഥുനം: ഈ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. മികച്ച ഭക്ഷണം ആസ്വദിക്കാനും നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാനും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്മയില്‍ സന്തോഷിക്കാനും സാധ്യത. തികഞ്ഞ ആരോഗ്യം നിങ്ങള്‍ കൈവരിക്കും. പാഴ്ചെലവുകള്‍ക്കും സാധ്യതയുള്ളതിനാല്‍ അക്കാര്യവും ശ്രദ്ധിക്കുക.
കര്‍ക്കിടകം: പരിഭ്രാന്തിയും ആശയക്കുഴപ്പങ്ങളും ഉണ്ടാകാന്‍ സാധ്യത. പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഇന്ന് എടുക്കാതിരിക്കുക. ചെലവുകള്‍ അമിതമായേക്കാം. മറ്റുള്ളവരിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുക.