ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ഗ്ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന് അവാര്‍ഡ് . ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂള്‍ എന്ന അടിസ്ഥാനത്തിലാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ അവാര്‍ഡിന് പരിഗണിച്ചത്. പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് മെയ് 27 ന് ന്യൂ ഡല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആര്.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെ പുരസ്കാരം സമ്മാനിക്കും. മീഡിയ പ്ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്കാരം ഏറ്റുവാങ്ങും.
2007 മുതല്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് അമേരിക്ക, യു.കെ. ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പുരസ്കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കുള്ള യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം അവാര്‍ഡ് നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും നേരിട്ട് ബന്ധപ്പെടുത്തുകയും മികച്ച ബിസിനസിന് അവസരമൊരുക്കുകയും ചെയ്യുന്ന നൂതന സംരംഭമാണ്. കഴിഞ്ഞ 17വര്‍ഷമായി ഖത്തറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗള്‍ഫ് ബിസിനസ് പ്രോല്‍സാഹിപ്പിക്കുന്ന സംരംഭം എന്ന നിലക്കും ശ്രദ്ധേയമാണ്.