യൂണിയന്‍ കോപ് ഡെലിവറി ഫീസ് കുറച്ചിട്ടുണ്ട്. കൂടാതെ AED 300-ന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് സൗജന്യമായി ഡെലിവറി ലഭിക്കും.
ഓൺലൈന്‍ ഓര്‍ഡറുകളുടെ ഡെലിവറി വ്യാപിപ്പിച്ച് യൂണിയന്‍ കോപ്. അബു ദാബി മേഖലയിലാണ് പുതിയ സേവനം. യൂണിയന്‍ കോപ് സ്‍മാര്‍ട്ട് ആപ്പ്, വെബ് സ്റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ദുബായ്, ഷാര്‍ജ, ഉം അൽ ക്വയ്ൻ, അജ്‍മാന്‍, അബു ദാബി എന്നിവിടങ്ങളിൽ ഇപ്പോള്‍ ഡെലിവറി ലഭിക്കും. ഭാവിയിൽ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഡെലവറി ലഭ്യമാകും.
യൂണിയന്‍ കോപ് ഡെലിവറി ഫീസ് കുറച്ചിട്ടുണ്ട്. കൂടാതെ AED 300-ന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് സൗജന്യമായി ഡെലിവറി ലഭിക്കും. ഓൺലൈന്‍ വഴി ദിവസവും 1000-ന് മുകളിൽ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് യൂണിയന്‍ കോപ് അറിയിച്ചു.
ഡിജിറ്റൽ വാലറ്റ് സേവനവും കമ്പനി തുടങ്ങിയിട്ടുണ്ട്. ഇത് റിട്ടേണുകള്‍ക്ക് വേഗത്തിൽ റീഫണ്ട് സാധ്യമാക്കും. ഓൺലൈനിലൂടെ സ്‍മാര്‍ട്ട് ഓഫറുകളും യൂണിയന്‍ കോപ് വ്യാപിപ്പിക്കും. 2023 ആരംഭിച്ചത് മുതൽ 36 സ്‍മാര്‍ട്ട് ക്യാംപെയിനുകളാണ് ഇതുവരെ നടത്തിയത്. ഉപയോക്താക്കള്‍ക്ക് 65% വരെ കിഴിവും നൽകി.
ഓര്‍ഡറുകള്‍ മോഡിഫൈ ചെയ്യാനുള്ള സേവനവും നടപ്പിലാക്കിയിട്ടുണ്ട്. ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനായി ‘ഹാപ്പിനസ് സ്കെയിലും’ അവതരിപ്പിച്ചു. ഇത് ഉപയോക്താക്കളുടെ ഫീഡ്ബാക്കിന് സഹായിക്കും. ഓര്‍ഡറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും പരാതികള്‍ക്കും 8008889 എന്ന നമ്പറിൽ വിളിച്ചാൽ മതിയാകും.