കൾച്ചറൽ ഫോറം വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സോഷ്യല്‍ മീഡിയ ആക്ടിവിസം എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ശിൽപശാല സംഘടിപ്പിച്ചു.’പോസ്റ്റ് ഇറ്റ് നൌ’ എന്ന തലക്കെട്ടിൽ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ സ്ത്രീകൾക്ക് മാത്രമായി നടന്ന പരിപാടിക്ക് വുമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഫൌസിയ ആരിഫ് നേതൃത്വം നൽകി.നീതിയെക്കുറിച്ച് സംസാരിക്കുന്നിടത്തുനിന്നാണ് ആക്ടിവിസം ആരംഭിക്കുന്നതെന്നും സോഷ്യല്‍ മീഡിയ കാലത്തെ ഫേക്ക് ആക്ടിവിസത്തെയും പ്രൊപഗണ്ട രാഷ്ട്രീയത്തെയും കൃത്യമായി തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റും വുമൺ എംപവർമെൻ്റ് ഇൻചാർജുമായ സജ്ന സാക്കി അധ്യക്ഷത വഹിച്ചു. ഫൌസിയ ആരിഫിനുള്ള കൾച്ചറൽ ഫോറത്തിൻ്റെ സ്നേഹോപഹാരം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് സജ്ന സാക്കി കൈമാറി.നജ്ല നജീബ് ഗാനമാലപിച്ചു.കൾച്ചറൽ ഫോറം മുൻ സെക്രട്ടറി ഷാഹിദ ജലീൽ ,മുഫീദ അഹദ്,ജഫ് ല ഹമീദുദ്ദീൻ,സകീന അബ്ദുല്ല,സന നസീം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയിൽ സംസ്ഥാന സെക്രട്ടറി റുബീന മുഹമ്മദ് കുഞ്ഞി സ്വാഗതവും മീഡിയ കൺവീനർ വാഹിദ സുബി നന്ദിയും പറഞ്ഞു.