ദുബായിൽ ആത്മഹത്യ ചെയ്ത ജയകുമാറിന്റെ മൃതദേഹം ലിവിംഗ് ടുഗതർ പാർട്ണർ സഫിയയ്ക്ക് നൽകി

കോട്ടയം: ദുബായിൽ ആത്മഹത്യ ചെയ്‌ത പ്രവാസി മലയാളി ജയകുമാറിന്റെ മൃതദേഹം ലിവിംഗ് ടുഗതർ പാർട്ണർ സഫിയയ്‌ക്ക്‌ കൈമാറി. നാല് വർഷത്തോളമായി കുടുംബവുമായി അകന്ന് കഴിയുന്ന ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മൃതദേഹം പങ്കാളിക്ക് വിട്ടുകൊടുത്തത്. ജയകുമാറിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. മൃതദേഹം എറണാകുളത്ത് എത്തിച്ച് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.

വിവാഹിതനായ ജയകുമാർ നാല് വർഷത്തോളമായി സഫിയയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ഭാര്യ ഗർഭിണിയായി നാട്ടിലേക്കെത്തിയത് മുതൽ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത് അന്വേഷിച്ചു. ഈ സമയത്താണ് ജയകുമാർ സഫിയയുമൊത്ത് ലിവിങ് ടുഗെതർ ആണെന്ന വിവരം വ്യക്തമായത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ജയകുമാറിന്റെ മൃതദേഹം സഫിയ ഏറ്റുവാങ്ങി. പിന്നീട് ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങണമെന്ന് സഫിയ ആവശ്യപ്പെട്ടു. എന്നാൽ മൃതദേഹം വിട്ടുനൽകാൻ തയ്യാറാണെന്ന് ബന്ധുക്കൾ സമ്മതിച്ചതോടെ പ്രശ്‌നത്തിന് പരിഹാരമായി.

 

Print Friendly, PDF & Email

Leave a Comment

More News