അങ്ങാടിപ്പുറം: കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ തിരൂർക്കാടിനും അങ്ങാടിപ്പുറത്തിനും ഇടയിൽ കുത്തനെയുള്ള ഇറക്കം കഴിഞ്ഞു വളവ് തിരിഞ്ഞ്എത്തുന്ന ഓരാടം പാലത്തിൽ അപകടങ്ങൾ തുടർ കഥയായി മാറുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നും പാലം പുതുക്കി പണിയാൻ യാതൊരു നടപടിയും ഇല്ല. വീതി യുള്ള റോഡിൽ നിന്നും വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇടുങ്ങിയ പാലത്തിലേക്ക് കയറുമ്പോൾ കൈവരികൾ ഇടിച്ചു തകർത്തുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ നിത്യ സംഭവിക്കുന്നത്.
ഓരോ വർഷവും പാല ത്തിലും സമീപത്തെ വളവിലും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും പാലം അപകടാവസ്ഥയിൽ ആയിട്ടും ഇത് വരെ പാലം പുതുക്കി പണിയാൻ അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. പാലം പുതുക്കി പണിയാൻ അഞ്ചു കോടിയുടെ പ്രപ്പോസൽ കൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇത് വരെ പാലം പുതുക്കി പണിയാൻ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
പാലത്തിൽ കുഴിയും വിള്ളലും അനുഭവപ്പെട്ട ഈ സാഹചര്യത്തിൽ ഇനിയും വലിയ ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ എത്രയും പെട്ടന്ന് ഓരാടം പാലം പുതുക്കി പണിയാൻ സർക്കാർ തയ്യാറാവണം എന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സൈദാലി വലമ്പൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാബ് മാസ്റ്റർ, വൈസ് പ്രസിഡന്റ് നസീമ മതാരി, നൗഷാദ് അരിപ്ര, ട്രഷർ സക്കീർ അരിപ്ര ആഷിക് ചാത്തോലി തുടങ്ങിയവർ സംസാരിച്ചു.