പാലക്കാട്: തീപിടുത്തത്തിൽ പാഠപുസ്തകങ്ങൾ കത്തിനശിച്ച കൊല്ലങ്കോട് പറത്തോട് ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ പഠനോപകരണങ്ങൾ എത്തിച്ചുനൽകി. വ്യാഴാഴ്ച്ചയുണ്ടായ തീപിടുത്തത്തിലാണ് കോളനിയിലെ 2 വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം സനൽകുമാർ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. ജില്ല പ്രസിഡന്റ് സാബിർ അധ്യക്ഷത വഹിച്ചു. കോളനിവാസികൾക്ക് ആദിവാസി ഇരുവാള സർട്ടിഫിക്കറ്റ് നൽകാതെ ഭരണകൂടം വഞ്ചിക്കുകയാണ്. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കോളനിയിലെ വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി തലം മുതലുള്ള വിദ്യാഭ്യാസം പോലും പ്രതിസന്ധിയിലാവുകയാണ്. കോളനിവാസികൾക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും നേതാക്കൾ പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി താജുദ്ദീൻ, കോളനിവാസി കൃഷ്ണൻ കുട്ടി, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ് എന്നിവർ പങ്കെടുത്തു.
More News
-
ഡൽഹി മൃഗശാലയിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു; കുട്ടികൾക്ക് പ്രകൃതിയെയും മൃഗങ്ങളെയും അടുത്തറിയാൻ അവസരം ലഭിക്കും
ന്യൂഡൽഹി: ഈ വേനൽക്കാല അവധിക്കാലം ഡൽഹിയിലെയും എൻസിആറിലെയും കുട്ടികൾക്ക് ഉല്ലാസവും അറിവും പകരാന് ഡൽഹി ആസ്ഥാനമായുള്ള നാഷണൽ സുവോളജിക്കൽ പാർക്ക് (ഡൽഹി... -
ഓടിക്കൊണ്ടിരിക്കേ ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കണ്ണൂരിലെ പാനൂരിനടുത്ത് മൊകേരിയിലാണ് സംഭവം. പാനൂർ ടൗണിലെ പത്ര ഏജന്റായ ചെണ്ടയാട് സ്വദേശി മൂസയുടെ... -
കേക്കിലും ക്രീം ബിസ്ക്കറ്റിലും എംഡിഎംഎ; 40 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 40 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകളെ എയർ കസ്റ്റംസ് പിടികൂടി. തായ്ലൻഡിൽ നിന്ന് എയർ ഏഷ്യ...