അറ്റ്ലാന്റയിൽ മെയ് 28 ന് അരങ്ങേറിയ പ്രൗഢഗംഭീര്യമായ ഗ്രാജുവേഷൻ ആഘോഷം ബിരുദധാരികള്ക്ക് മാത്രമല്ല എല്ലാ യുവജനങ്ങള്ക്കും പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്നതായിമാറിഎന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
ഈ കൊച്ചു സമുദായത്തിൽ 25 ൽ പരം ബിരുദധാരികൾ ഉണ്ടായ ഒരു അപൂർവ വർഷമാണ് 2023. ബിരുദധാരികൾ പ്രതിഷണമായി ദേവാലയത്തിൽ കേറുകയും, ഫാ. ബിനോയ് നാരമംഗലത്തിന്റെ നേതൃത്വത്തിൽ ആഘോഷമായ ക്രതിജ്ഞതാബലി അർപ്പിക്കുകയും ചെയ്തു. ശേഷം നടന്ന ആഘോഷ ചടങ്ങിൽ ബിരുദധാരികൾ അവരുടെ ഭാവികാല പദ്ധതികൾ പങ്കുവെക്കുകയും, പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ സന്ദേശം നല്കുകയും, കെ സി എ ജി ഭാരവാഹികൾ എല്ലോരും ചേർന്ന് ബിരുദധാരികള്ക്ക് പതക്കവും കൊടുക്കുകയും ചെയ്തു.
മുൻ പ്രസിഡന്റ്മാർ ചേർന്ന് അക്കാഡമിക് എക്സല്ലൻസ്‌നുള്ള പ്രസിഡൻസി അവാർഡ് നൽകി SAT / ACT പരീക്ഷകളിൽ ഏറ്റവും അതികം സ്കോർ നേടിയ ജോഷുവ കൊട്ടിയാനിക്കലിന് പതക്കവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഐശ്വര്യ പൂവത്തുംമൂട്ടിൽ നന്ദി അർപ്പിക്കുകയും ചെയ്തു.
തുടർന്ന് ഹാളിൽ കേക്ക് കട്ടിങ്ങും, കിടിലൻ ആഹാരത്തിന് ശേഷം യുവജനങ്ങള്ക്ക് ബാസ്കറ്റ്ബാൾ ടൂർണമെന്റും നടത്തപ്പെട്ടു.
മുൻ വർഷങ്ങളെ വച്ച് ഏറ്റവും അതികം ബിരുദധാരികൾ ഈ വർഷത്തിൽ പങ്കെടുത്ത ആഘോഷ ചടങ്ങുകൾ വളരെ ഭംഗിയായി നടത്തിയ ബിരുദധാരികളുടെ മാതാപിതാക്കളെ, പ്രസിഡന്റ് അഭിനന്ദിക്കുകയും പരിപാടികള്ക്ക് നേതൃത്വം നൽകിയ പൂവത്തുംമൂട്ടിൽ ഷാജൻ, തുരുത്തുമാലിൽ ബിജു, അതിമാറ്റത്തിൽ മിനി, എന്നിവർക്ക് പ്രത്യേകം നന്ദി പറയുകയും ചെയ്തു.