ഗാസിയാബാദ്: അവിഹിതബന്ധം മറച്ചുവെക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന യുവതിയെ ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഖോഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പേരിലുള്ള ആരോപണം. മെയ് 16 ന് രാത്രി മുതൽ യുവതിയും കാമുകനും ഒളിവിലായിരുന്നു. മെയ് 16 ന് ഭരത് നഗർ ഖോഡ സ്വദേശിയായ അരുണിനെ വീടിന് പുറത്ത് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഖോഡ പോലീസ് സ്റ്റേഷൻ ഇൻചാർജ് യോഗേന്ദ്ര മാലിക് പറഞ്ഞു.
ഈ സാഹചര്യത്തിൽ, കൊലപാതകമാണെന്ന് സംശയിച്ച് മെയ് 24 ന് അരുണിന്റെ ഭാര്യാസഹോദരൻ ഖോഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ ഭാര്യയിൽ പോലീസിന് ചില സംശയങ്ങൾ തോന്നിയത്. ഇതിനിടെ അവര്‍ കാമുകനൊപ്പം ഒളിച്ചോടി. ശനിയാഴ്ച അറസ്റ്റിലായ അരുണിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തപ്പോൾ അയൽവാസിയായ യുവാവുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞത്. ഇരുവരും ചേർന്നാണ് അരുണിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തന്റെ ഭർത്താവ് നേരത്തെ ഡൽഹിയിലെ ഒരു കോസ്‌മെറ്റിക് കമ്പനിയിൽ ജീവനക്കാരനായിരുന്നു എന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഭർത്താവ് വീടിനടുത്ത് ഒരു സൗന്ദര്യവർദ്ധക വസ്തുക്കളുടെ കട ആരംഭിച്ചിരുന്നു, ഇത് കാരണം കാമുകനെ കണ്ടുമുട്ടുന്നത് നിർത്തി. നേരത്തെ ഭർത്താവ് ജോലിക്ക് പോയാലുടൻ കാമുകനെ രഹസ്യമായി കാണാറുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ തന്റെ അവിഹിത ബന്ധത്തിൽ സംശയം തോന്നിയ ഭർത്താവ് ഭാര്യയുടെ പേരിൽ വാങ്ങിയ വീട് വിൽക്കാൻ ഒരുങ്ങുകയായിരുന്നുവെന്നും ഇത് ഭാര്യ എതിർത്തതായും അവർ പറഞ്ഞു.
മെയ് 15ന് രാത്രിയാണ് ഭാര്യയും കാമുകൻ രാജേഷും ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം, കൊലപാതകം മറച്ചു വെയ്ക്കാന്‍ മൃതദേഹം വീട്ടിലെ ഗാലറിയിൽ വച്ച ശേഷം ഭർത്താവിന്റെ മരണവിവരം രാവിലെ ജനങ്ങളെ അറിയിക്കുകയായിരുന്നു.