കെ ജെ ഇടിക്കുള (92) അന്തരിച്ചു, ചെങ്ങന്നൂർ വെൺമണി ആറ്റുപുറത്ത് കുറ്റിക്കാട്ട് കുടുംബാംഗമായിരുന്നു, ആറ്റുപുറത്ത് കുറ്റിക്കാട്ട് യോഹന്നാൻ മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം, ഭാര്യ മേരിക്കുട്ടി ഇടിക്കുള വെട്ടിയാർ പടിഞ്ഞാറെയറ്റത്ത് കുടുംബാംഗമാണ്,
മൂന്നു മക്കൾ – ഷേർലി ഇടിക്കുള ( അധ്യാപിക, തിരൂമൂലവിലാസം യു. പി. സ്കൂൾ. തിരുവല്ല ), ജോൺ ഇടിക്കുള ( ദുബായ്, യൂ എ ഇ ), ജോസഫ് ഇടിക്കുള കുറ്റിക്കാട്ട് (പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോ മലബാർ ഇടവക അംഗം, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റ്, സംഗമം പബ്ലിക്കേഷൻസ്, ഫ്‌ളവേഴ്‌സ് ടി വി യൂ എസ് എ, ന്യൂ യോർക്ക് റീജിണൽ മാനേജർ , ഫോമയുടെ പി ആർ ഒ, പരാമസ്, ന്യൂ ജേഴ്‌സി,യൂ എസ് എ ), മരുമക്കൾ – അനു മാത്യു ( ചുനക്കര നാമ്പോഴിൽ നല്ലവീട് കുടുംബാംഗം ), റീന ജോൺ ജോസഫ് ( പരുമല പ്ലാന്തറയിൽ കുടുംബാംഗം), കൊച്ചുമക്കൾ – ശാന്തി എൽസ ഷാജി (ഭർത്താവ് – അരുൺ ജോണി, മകൻ എലൈജ തോമസ്, ഡാലസ് ടെക്സാസ് ), താര മേരി ഷാജി, ഇമ്മാനുവേൽ ഇടിക്കുള ജോസഫ്
എമിലിൻ മേരി ജോസഫ്, ഈഥൻ ഇടിക്കുള ജോസഫ്, ജോവാൻ ഇടിക്കുള ജോൺ,
സഹോദരങ്ങൾ – കെ ജെ കുഞ്ഞൂഞ്ഞ് (Late) , കെ ജെ വർഗീസ് (Late), ദീനാമ്മ യോഹന്നാൻ (Late), ഏലിയാമ്മ കോശി (Late), കുഞ്ഞമ്മ ജോർജ്, ഫാ സെബാസ്റ്റ്യൻ ജോൺ കുറ്റിക്കാട്ട്, ഓ ഐ സി (Late), കെ ജെ ജോർജ് ( ബാംഗ്ലൂർ)
ആലപ്പുഴ മാവേലിക്കര ഇടപ്പോണിലായിരുന്നു കുടുംബമായി സ്ഥിരതാമസം, മികച്ച ഒരു അദ്ധ്യാപകൻ, ഒരു നല്ല കർഷകൻ, വാഗ്മി, നല്ല സംഘാടകൻ,കൂടാതെ സിറോ മലങ്കര കത്തോലിക്കാ സഭാ പുനരയ്ക്യ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ശക്തമായ നിലപാടുകൾ കൈക്കൊണ്ട ആദ്യകാല പ്രവർത്തകൻ, വെണ്മണി കല്യാത്ര സെയിന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്ഥാപക അംഗവും ദീർഘകാലം ട്രസ്റ്റിയും സെക്രട്ടറിയുമായിരുന്നു, എല്ലാറ്റിനുമുപരി ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയായിരുന്ന വെൺമണി ഇടപ്പോൺ നിവാസികൾക്ക് പ്രിയപ്പെട്ട ബേബി സർ എം എസ് സി എൽ പി സ്കൂൾ വെൺമണി, എം എസ് സി എൽ പി സ്കൂൾ കുറത്തികാട്, സെയിന്റ് ജോൺസ് ടി ടി ഐ തിരുവനന്തപുരം, എസ് എച്ച് ടി ടി ഐ മൈലപ്ര, സെയിന്റ് മേരീസ് സ്കൂൾ തിരുവനന്തപുരം തുടങ്ങി സിറോ മലങ്കര കത്തോലിക്കാ സഭയുടെ നിരവധി സ്ഥാപനങ്ങളിൽ അധ്യാപകനായും പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു,
സിറോ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്ന്യാസ സമൂഹത്തിന്റെ പ്രധാന അമരക്കാരിലൊരാളും ദീർഘ കാലം സെക്രട്ടറി ജനറലുമായിരുന്ന ഫാദർ സെബാസ്റ്റ്യൻ ജോൺ കുറ്റിക്കാട്ട് ഓ ഐ സി ഇളയ സഹോദരനായിരുന്നു, മാർ ഇവാനിയോസ് പിതാവിനോപ്പം കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ട ആദ്യത്തെ അഞ്ച് അംഗങ്ങളിൽ ഒരാളായ ഫാദർ സെറാഫിയോൻ ( അലക്സിയോസ് ശെമ്മാശൻ) ഓ ഐ സി, വെരി റവ : ശാമുവേൽ കുറ്റിക്കാട്ട് കോർ എപ്പിസ്‌കോപ്പ തുടങ്ങിയവർ കുടുംബാംഗങ്ങളാണ്.
പരേതന്റെ സംസ്കാരച്ചടങ്ങുകൾ വരുന്ന ( ജൂൺ 9) വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പോണുള്ള ഭവനത്തിൽ ആരംഭിക്കും, 3 മണിയോട് കൂടി ഇടപ്പോൺ പാറ്റൂർ സെയിന്റ് തെരേസാസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനത്തിനു വയ്ക്കും, ശേഷം വിവിധ മതമേലധ്യക്ഷന്മാരുടെയും വൈദികരുടെയും കാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: ജോൺ ഇടിക്കുള – 974-712- 0156, ഷേർലി ഇടിക്കുള കുറ്റിക്കാട്ട് – 854-765-0608, സണ്ണി വർഗീസ് കുറ്റിക്കാട്ട് -965-693-0319.