വെസ്റ്റ് വെർജീനിയ: വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ സർജൻറ് കോറി മെയ്‌നാർഡ് വെള്ളിയാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടു, വെടിവെച്ചുവെന്നു സംശയിക്കുന്ന ബീച്ച് ക്രീക്കിലെ തിമോത്തി കെന്നഡിയെ (29) വ്യാപകമായ തിരച്ചിലിനെ തുടർന്ന് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
സർജൻറ് കോറി മെയ്‌നാർഡ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു, ഗവർണർ ജിം ജസ്റ്റിസ് ഒരു പ്രസ്താവനയിൽ പറഞ്ഞു, “തികച്ചും ഹൃദയം തകർന്നു”. അദ്ദേഹവും പ്രഥമ വനിത കാത്തി ജസ്റ്റിസും മെയ്‌നാർഡിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചു.
“നിയമപാലകരിലെ ധീരരായ പുരുഷന്മാരും സ്ത്രീകളും, ഞങ്ങൾ സുരക്ഷിതരായിരിക്കാൻ എല്ലാ ദിവസവും തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നു . അവർ നമുക്കെല്ലാവർക്കും പ്രചോദനമാണ്,” ജസ്റ്റിസ് പറഞ്ഞു.
മിംഗോ കൗണ്ടിയിലെ ബീച്ച് ക്രീക്ക് പ്രദേശത്ത് വെടിവയ്പ്പുണ്ടായെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് അവിടെ എത്തിച്ചേർന്ന ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നു പോലീസ് പ്രസ്താവനയിൽ പറഞ്ഞു. വെടിയേറ്റ മെയ്‌നാർഡിനെ ആദ്യം ലോഗനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, വെടിവയ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പരസ്യമാക്കിയിട്ടില്ല.