
പതിനേഴ് വർഷമായി തുടരുന്ന മലപ്പുറത്തോടും മലബാറിനോടുമുള്ള വംശീയമായ ഈ വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും അവസരങ്ങളിലും വിഭവ വിതരണത്തിലും നീതി നടപ്പിലാക്കണമെന്നും മലപ്പുറത്ത് ജനസംഖ്യാനുപാതികമായി വികസനമെത്തിക്കണമെന്നും ഫ്രറ്റേണിറ്റി മുവ്മെന്റ് ഈ സമരത്തിൽ ആവശ്യങ്ങളായി ഉന്നയിക്കും.
പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, +2 കഴിഞ്ഞ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തേടുന്നവരും, മലപ്പുറത്തെ ബഹുജനങ്ങളും അടക്കം അയ്യായിരത്തോളം പേർ ഒത്തുചേരുന്ന രീതിയിലാണ് ‘OCCUPY MALAPPURAM’ സംഘടിക്കുന്നത്.