ഹ്യൂസ്റ്റൺ: ആസന്നമായ കേരള ലോക സഭ മേഖല സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തിരുതകൃതിയായി നുയോർക്കിൽ അരങ്ങേറുമ്പോൾ അതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും, വിവാദങ്ങളും കൊഴുക്കുമ്പോൾ സമ്മേളനത്തിന്റെ വിശ്വാസ്യത, യുക്തി, പ്രായോഗിത, നേട്ടങ്ങൾ കോട്ടങ്ങൾ, ചെലവുകൾ ധൂർത്തുകൾ തുടങ്ങിയവ കേരള ഡിബേറ്റ്ഫോറം യുഎസ്എ ഒരു ഡിബേറ്റിലൂടെ, സംവാദത്തിലൂടെ പരിശോധിക്കുകയാണ്. കേരള ലോകസഭ യോഗങ്ങൾ കൊണ്ട് ഇതുവരെ കേരളത്തിനോ ലോക മലയാളികൾക്കോ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ? ഇത്തരം യോഗങ്ങൾ കൊണ്ട് ഇനിയങ്ങോട്ടും ആർക്കാണ് ഗുണം?.. കേരള ഡിബേറ്റ് ഫോറം, യുഎസ്എ, ഡിബേറ്റ്, ഓപ്പൺഫോറം-വെർച്ച്വൽ – (സൂം) പ്ലാറ്റുഫോമിൽ, ജൂൺ 8, വ്യാഴം, വൈകുന്നേരം 8 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്കുന്നു.
കഴിഞ്ഞ ലോക കേരള സഭ സമ്മേളനങ്ങളിൽ ഉയർന്നു വന്ന അനേകം ആശയങ്ങളും നിർദ്ദേശങ്ങളും പദ്ധതികളും നടപ്പിലായി. ചില തൽപരകക്ഷികൾ ഉയർത്തി വിട്ടിരിക്കുന്ന വിവാദങ്ങൾ വെറും പൊള്ളയാണ്. നാട്ടിലും വിദേശത്തുമുള്ള അനേകം പ്രവാസികളുടെ പ്രശ്നങ്ങൾ ഇതിനകം പരിഹരിച്ചു വരികയാണ്. കേന്ദ്രവും പ്രതിപക്ഷ കക്ഷികളും കേരള ലോകസഭ പ്രവർത്തനങ്ങളെയും ആശയങ്ങളെയും കണ്ണുമടച്ച് എതിർക്കുകയാണ്. അവരുടെ പ്രവർത്തനങ്ങൾ പശുവിനെ കൊണ്ട് പുല്ല് തീറ്റിക്കുകയുമില്ല പട്ടി ഒട്ടു പുല്ല് തിന്നുകയുമില്ല എന്ന് പറയുന്ന രീതിയിലാണ്. ഇപ്രാവശ്യത്തെ ലോക കേരളസഭ ലോകപ്രശസ്തമായ ന്യൂയോർക്ക് ടൈം സ്ക്വയറിൽ വർണ്ണശബളമായി അതിഗംഭീരമായി അരങ്ങേറുകയാണ്,
അക്ഷരാർത്ഥത്തിൽ ഏതാനും മണിക്കൂറുകൾ ലോകത്തിൻറെ നെറുകയിൽ ഉള്ള ടൈം സ്ക്വയർ കേരളക്കാർ അങ്ങ് എടുക്കുകയാണ്. എന്നു സംഘാടകർ അവകാശപ്പെടുമ്പോൾ ബഹുഭൂരിപക്ഷം സാധാരണക്കാരായ മലയാളികൾ ഇത് പണക്കാരായ പ്രവാസികളുടെ, പ്രാഞ്ചിയേട്ടന്മാരുടെ, ഒരുതരത്തിലുള്ള തിരക്കുത്തരങ്ങും, സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ഇതുവരെ കാണാത്ത ലോക കേരള സഭയും, നാട്ടിലെ തൊഴിലാളികളും കർഷകരും, കടക്കണിയാല്‍, വിലക്കയറ്റത്താൽ അമിത നികുതിഭാരത്താൽ വീർപ്പുമുട്ടുന്ന ഈ അവസരത്തിൽ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പരിവാരങ്ങളും ശില്പന്തികളുമായി ഒരു വിനോദ ലോക യാത്ര, നികുതി ദായകരുടെ പണം എടുത്ത് ഒരു വൻ ധൂർത്തടി മാത്രമാണെന്ന് അവർ ശക്തിയുക്തം വാദിക്കുന്നു.
യുക്തിയില്ലാത്ത നീതിക്ക് നിരക്കാത്ത പച്ചക്കള്ളങ്ങൾ വിളമ്പിയുള്ള തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ഇപ്പോഴത്തെ, അഴിമതിക്ക് കൂട്ടുനിൽക്കുന്ന, അഴിമതി നടത്തുന്ന ഇത്തരക്കാരെ ബഹിഷ്കരിക്കണമെന്ന് അനേകർ ശക്തിയുക്തം വാദിക്കുന്നു. ഈ കേരള ലോകസഭയിൽ അമേരിക്കൻ മലയാളി സമൂഹം ജന പിന്തുണയോടെ നേരായ മാർഗ്ഗത്തിൽ തെരഞ്ഞെടുത്ത ഒറ്റ മെമ്പർ പോലുമില്ല. കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി..
ആർക്കും, വെർച്വൽ (സൂം) പ്ലാറ്റ്ഫോമിലൂടെ ഈ സംവാദത്തിൽ-ഡിബേറ്റിൽ പങ്കെടുക്കാവുന്നതാണ്. വിവിധ മലയാളി സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും, പൊതുജനങ്ങളും, ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു. ഈ ഓപ്പൺ ഫോറത്തിൽ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു. എല്ലാവരെയും തുല്യ നിലയിൽ ആദരപൂർവ്വം കരുതുന്ന ഒരു പ്രസ്ഥാനമാണ് കേരള ഡിബേറ്റ്ഫോറം യുഎസ്ഐ.
ഏതാനും പേർ മാത്രം സംസാരിച്ചു പോകുന്ന ഒരു പാനലിസ്റ്റ് സംവിധാനമോ, മറ്റു പ്രോട്ടോക്കോളുകൾ ഒന്നും ഇവിടെ ഇല്ല എന്നുള്ള കാര്യവും വ്യക്തമാക്കി കൊള്ളുന്നു. ആർക്കും വിഷയസംബന്ധമായി സംസാരിക്കാനോ ചോദ്യങ്ങൾ ചോദിക്കാനോ ഉത്തരം പറയാനോ അവസരങ്ങൾ ഉണ്ടായിരിക്കും. ആർക്കും എപ്പോൾ വേണമെങ്കിലും ഈ സംവാദത്തിലേക്ക് കടന്നുവരാനും അതുപോലെ വിട്ടു പോകുവാനും സാധിക്കും. എന്നാൽ സംവാദത്തിൽ ഇടയിൽ കയറി വരുന്നവർക്കായി, അതുവരെ നടന്ന വാദമുഖങ്ങൾ വീണ്ടും ആവർത്തിക്കുകയില്ല. അതുപോലെതന്നെ ഒരു നിശബ്ദ ശ്രോതാവായും ആർക്കും പങ്കെടുക്കാവുന്നതാണ്. അതുപോലെ ആർക്കും സൂം ഡിബേറ്റിൽ നേരിട്ട് കയറി വരാതെ തന്നെ ഫെയ്സ്ബുക്ക് ലൈവ് ആയി കേരള ഡിബേറ്റ് ഫോറം യുഎസ്എ സൈറ്റ് തെരഞ്ഞ് അതിലൂടെ ഈ ഡിബേറ്റ് ലൈവായി ദർശിക്കാവുന്നതാണ്.
ഈ വെർച്വൽ ഡിബേറ്റിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിവൈസിൽ സ്വന്തം പേരും ഫോട്ടോയും പ്രദർശിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ മോഡറേറ്റർക്കു പേര് എടുത്തു പറഞ്ഞു തെറ്റുകൂടാതെ പങ്കെടുക്കുന്നവരെ വെർച്ച്വൽ പ്ലാറ്റ്ഫോമിലേക്ക് ക്ഷണിക്കാൻ സാധിക്കുകയുള്ളൂ.
ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളാ, ഇന്ത്യൻ, അമേരിക്കൻ, സംഘടനാ ഇലെക്ഷൻ ഡിബേറ്റുകൾ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.
അവരവരുടെ സ്റ്റേറ്റ് സമയം, ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈംവുമായി വ്യത്യസം കണക്കിലെടുത്തു താഴെ കൊടുത്തിരിക്കുന്ന, മീറ്റിംഗ് ഐഡി-പാസ്സ്‌വേർഡ് വഴി മീറ്റിംഗിൽ /ഡിബേറ്റിൽ കയറുക. ഏവരെയും ഈ വെർച്വൽ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: എ.സി.ജോർജ് 281 741 9465, ഡോക്ടർ മാത്യു വൈരമൺ 281 857 7538, സജി കരിമ്പന്നൂർ 813 401 4178, തോമസ് കൂവള്ളൂർ 914 409 5772, കുഞ്ഞമ്മ മാത്യു 281 741 8522, 832 273 5972.
Youtube video Announcement below
Date: June 8, 2023 Thursday Time: 8 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice