എടത്വ: വെള്ളപ്പൊക്കത്തിന് മുമ്പ് അപകട സാഹചര്യത്തിലുള്ള ട്രാൻസ്ഫോർമറുകൾ ഉയർത്തി സ്ഥാപിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.വെള്ളപ്പൊക്ക സമയങ്ങളിൽ ട്രാൻസ്ഫോർമറുകൾ വെള്ളത്തിൽ മുട്ടി വൈദ്യംതി പ്രവഹിച്ച് ജീവഹാനി വരെ സംഭവിക്കാനിടയുണ്ട്. പാടശേഖരങ്ങളിൽ വളരെ താഴ്ന്ന നിലയിലാണ് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിരിക്കുന്നത്. കാലവർഷക്കെടുതികളെ നേരിടുന്ന പദ്ധതികളിൽ ട്രാൻസ്ഫോർമറുകൾ ഉയർത്തുന്ന നടപടികൾ കൂടി വൈദ്യംതി വകുപ്പ് സ്വീകരിക്കണം.
സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ട്രഷറി നിർമ്മാണം ആരംഭിക്കാത്തത് പ്രതിഷേധാർഹമാണ്.എടത്വ പാലത്തിന് ഇരുവശങ്ങളിലായി നടപ്പാത നിർമ്മിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. മണ്ണ് പരിശോധന നടത്തിയത് വെറും പ്രകസനമായിരുന്നെന്നും അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
തകഴി റെയിൽവെ ക്രോസിൽ തുടർച്ചയായി ഉണ്ടാകുന്ന യാത്ര ക്ലേശം പരിഹരിക്കുന്നതിന് മേൽപ്പാലം നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.നെല്ല് കർഷകരുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
രക്ഷാധികാരി ജോജി കരിക്കംപള്ളി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറാർ ടി.എൻ ഗോപകുമാർ തട്ടയ്ങ്ങാട്ട്,വൈസ് പ്രസിഡൻ്റ്മാരായ ജോർജ് തോമസ് കളപ്പുര, പി.ഡി.രമേശ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.ടി. ജോർജ്കുട്ടി, ഫിലിപ്പ് ജോസ്, പി.വി.ചാക്കോ എന്നിവർ പ്രസംഗിച്ചു.