ചിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി അസ്സെംപ്ഷൻ അലുംനി അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്റർ എസ്ബി കോളേജ് മുൻപ്രിൻസിപ്പളും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസമ്മേളനം നടത്തി.
റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലിന്റെ ആമുഖപ്രാര്ഥനയോടുകൂടി സമ്മേളനം ആരംഭിച്ചു. സംഘടനയുടെ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു ദാനിയേൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി തോമസ് ഡീക്രോസ്സ് നന്ദി പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത അലുംനി അംഗങ്ങളെല്ലാവരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പരസ്പരം പങ്കുവച്ചു.
സമ്മേളനത്തിൽ മുഖിയാതിഥിയായിരുന്ന റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിൽ താൻ എസ്ബി കോളേജ് പ്രിൻസിപ്പലായിരുന്ന കാലത്തെ വിദ്യാര്ഥികളുമായിട്ടുള്ള തന്റെ അനുഭവ സമ്പത്തുകൾ സവിസ്തരം പ്രതിപാതിച്ചു.
ജൂൺ നാലിന് വൈകുന്നേരം എട്ടുമണിക്കായിരുന്നു സൂം മീറ്റിംഗിലൂടെ ഈ സൗഹൃദസമ്മേളനം നടത്തിയത്. എസ്ബി അസ്സെംപ്ഷൻ അലുംനി അംഗങ്ങൾക്കു പരസ്പരവും പരിചയപ്പെടുന്നതിനും ബഹു.മഠത്തിപ്പറമ്പിലച്ചനുമായിട്
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ചിക്കാഗോയിൽ പ്രവർത്തിക്കുന്ന ഈ എസ്ബി അസ്സെംപ്ഷൻ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങളും അലുംനി കൂട്ടായ്മ്മയും ശ്ലാകനീയമാണ് എന്ന് ബഹു.മഠത്തിപ്പറമ്പിലച്ചൻ പറഞ്ഞു. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് കൂടുതൽ അംഗങ്ങളെചേർത്തു ഒരു വലിയ അലുംനി കൂട്ടായ്മ്മക്ക് ആക്കം കൂട്ടുന്നതിന് ഇപ്പോഴുള്ള നേതൃത്വത്തിനും വരുംകാലങ്ങളിൽ വരുന്ന നേതൃത്വത്തിനും സാധിക്കട്ടെയെന്നു ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഒമ്പതുമണിക്ക്. ബഹു. മഠത്തിപ്പറമ്പിലച്ചന്റെ സമാപനപ്രാർത്ഥനയോടുകൂടി സമ്മേളനം പര്യവസാനിച്ചു.