ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ ജൂണ്‍ 24 ന് നടക്കും. ഷിക്കാഗോ സിറ്റി മേയര്‍ ബ്രാന്‍ഡന്‍ ജോണ്സണ്, ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ (ഷിക്കാഗോ) സോമനാഥ് ഘോഷ്, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, യുഎസ് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി, ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, ജഡ്ജ് സുരേന്ദ്രന് പാട്ടീല്‍, യുകെ ബ്രിസ്റ്റോള്‍ ബ്രാഡ്?ലി സ്റ്റോക് മേയര്‍ ടോം ആദിത്യ, മോന്‍സ് ജോസഫ് എംഎല്‍എ, കിറ്റക്സ് ചെയര്മാന് സാബു ജോര്‍ജ്, സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ് സുനില്‍, സാജ് റിസോര്‍ട്ട് എംഡി സാജന് വര്‍ഗീസ് , ഫേമ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, ഫൊക്കാന സെക്രട്ടറി ഡോ കല ഷാഹി തുടങ്ങിയവരും പങ്കെടുക്കും.
ജൂണ്‍ 24 ന് രാവിലെ പത്തു മുതല്‍ രണ്ട് വരെ വിവിധ സെമിനാറുകളും ക്ലാസുകളും നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ മെഗാ തിരുവാതിരാ, ചെണ്ടമേളം, പൊതുസമ്മേളനം, വിജയ് യേശുദാസ് രജ്നി ജോസ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ലൈവ് മ്യൂസിക് ഷോ, അത്താഴ വിരുന്ന് എന്നിവ നടത്തപ്പെടും.
ജൂബിലി ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് ജോഷി വള്ളിക്കളം , കണ്വന്ഷന് ചെയര്മാന് ലജി പട്ടരുമഠത്തില്‍, ഫിനാന്‍സ് ചെയര്മാന് ജോണ്സന് കണ്ണൂക്കാടന്‍, സുവനീര്‍ ചെയര്മാന് അച്ചന്‍കുഞ്ഞ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്.
ഈ ആഘോഷപരിപാടിയില്‍ പങ്കെടുക്കാനുള്ളവര്‍ ടിക്കറ്റ് ജൂണ്‍ ഏഴിനു മുമ്പായി വാങ്ങി തങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കണമെന്ന് കമ്മിറ്റി അംഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ടിക്കറ്റുകള്‍ – എന്ന വെബ്സൈറ്റിലും അസോസിയേഷന് കമ്മിറ്റി അംഗങ്ങളുടെ പക്കല്‍ നിന്നും ലഭ്യമാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഭാഗമായി വിജയിപ്പിക്കാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.