മലപ്പുറം: രൂപീകരണത്തിന്റെ അഞ്ചര പതിറ്റാണ്ട് പിന്നിടുമ്പോഴും വികസന ഭൂപടത്തിൽ സകല മേഖലകളിലും മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം പിന്നാക്കമായി തുടരാനുള്ള കാരണം കാലാകാലങ്ങളിൽ നാട് ഭരിച്ചവരുടെ ജില്ലയോടുള്ള വംശീയ മനോഭാവമാണ് കാരണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
മലപ്പുറം ജില്ല, ്അര നൂറ്റാണ്ട് പിന്നിടുമ്പോൾ വിവേചനത്തിന്റെ വർത്തമാനങ്ങൾ എന്ന ശീർഷകത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറം മുനിസിപ്പൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലിഗഡ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രം ഡയരക്ടർ ഡോ. ഫൈസൽ ഹുദവി മുഖ്യാതിഥിയായിരുന്നു.
മലപ്പുറം വിവേചനത്തിന്റെ കണക്കും വർത്തമാനവും എന്ന ശീർഷകത്തിൽ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ബഷീർ തൃപ്പനച്ചിയും പ്രാദേശിക വിവേചനം, ഭരണകൂടം മലപ്പുറത്തോട് ചെയ്തത് എന്ന ശീർഷകത്തിൽ ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റി, റിസർച്ച് സ്‌കോളർ അലി വേളവും വിഷയാവതരണം നടത്തി.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ മുനീബ് കാരകുന്ന് മോഡറേറ്ററായിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇബ്‌റാഹിം കുട്ടി മംഗലം സ്വാഗതവും വഹാബ് വെട്ടം നന്ദിയും പറഞ്ഞു.