പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മക്കരപ്പറമ്പ് കാച്ചിനിക്കാട് വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി വഴിയാത്രക്കാർ പോകുന്ന റോഡരികിലും ആളുകൾ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു മുന്നിലുമായി കക്കൂസ് മാലിന്യം തള്ളി.
മുൻപും മാലിന്യം ഇവിടെ തള്ളുകയും പോലീസിലും മറ്റും ജനങ്ങൾ പരാതി നൽകുകയും ചെയ്തിരുന്നു. അവർക്കെതിരെ നടപടി എടുക്കാത്തതാണ് വീണ്ടും ഇത്തരം മാലിന്യം തള്ളുന്നതിലേക്ക് നയിച്ചത്. ഇതിനെതിരെ ശക്തമായി നടപടിയെടുക്കണം. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്ത് കക്കൂസ് മാലിന്യങ്ങൾ തൊട്ടടുത്ത തോടിലേക്ക് ഒഴുകുകയും രോഗ വ്യാപനത്തിന് കാരണമാകും എന്നതിനാൽ ജനങ്ങൾ രോഷാകുലരാണ്..
പരാതി കൊടുത്തതിന് തുടർന്ന് മങ്കട എസ്ഐയും സംഘവും സ്ഥലം സന്ദർശിച്ചു. വാർഡ് മെമ്പർമാരായ അനീസ് മഠത്തിൽ, പട്ടാക്കൽ കുഞ്ഞുട്ടി, ഗഫൂർ ചോലക്കൽ, ആരിഫ് ചുണ്ടയിൽ, മുഹമ്മദ് കാച്ചിനിക്കാട് എന്നിവർ സംഭവസ്ഥല സന്ദർശിച്ചു.