കോതമംഗലം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഒന്നിപ്പ് സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴച്ച രാവിലെ കോതമംഗലം മാർ തോമാ ചെറിയ പള്ളി സന്ദർശിച്ചു. പള്ളി വികാരി ഫാദർ ജോസ് പരത്തു വയലിൽ, സഹവികാരിമാരായ ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു
സാമൂഹ്യ രാഷ്ട്രീയ സഭവ വികാസങ്ങളും യാക്കോബായ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച നടത്തി. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വെൽഫെയർ പാർട്ടിയുടെ പ്രവർത്തനങ്ങളെ വലിയ മതിപ്പോടു കൂടിയാണ് കാണുന്നതെന്ന് ഫാ. ജോസ് വയലിൽ സൂചിപ്പിച്ചു. പുതിയ കാല വെല്ലുവിളികളെ നേരിടാൻ കൂട്ടായ മുന്നേറ്റങ്ങളും ചുവടുവെപ്പുകളും നടത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു.
പള്ളി ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി ചുണ്ടാട്ട്, മാർ ബസേലിയോസ് എഞ്ചിനീയറിങ് കോളേജ് ഡയറക്റ്റർ ബോർഡ് സെക്രട്ടറി ബിനോയി തോമസ് മണ്ണഞ്ചേരി, കോതമംഗലം മുനിസിപ്പൽ കൗൺസിലറും കെ .പി . സി .സി അംഗവും മതമൈത്രി സംരക്ഷണ സമിതി ചെയർമാനുമായ എ. ജി. ജോർജ്ജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാദ്, ട്രഷർ സജീദ് ഖാലിദ്, സെക്രട്ടറിമാരായ ജ്യോതി വാസ് പറവൂർ, പ്രേമ ജി പിഷാരടി, ജില്ല പ്രസിഡൻറ് കെ.എച്ച്. സദഖത്ത്, സെക്രട്ടറി ഷംസുദീൻ എടയാർ എന്നിവരും പങ്കെടുത്തു.