
റൗലറ്റ് റോഡിന്റെ 1300 ബ്ലോക്കിന് സമീപം വെള്ളത്തിൽ ചൊവ്വാഴ്ച, ഏകദേശം 8:11 മണിയോടെ, ഒരു മൃതദേഹം കണ്ടെത്തിയതായി റൗലറ്റ് പോലീസിന് 911 കോൾ ലഭിക്കുകയായിരുന്നു . റൗലറ്റ് പിഡിയും ഫയർ യൂണിറ്റുകളും ചേർന്ന് റെസ്ക്യൂ ഡൈവ് ടീമിനൊപ്പം മൃതദേഹം വീണ്ടെടുക്കാൻ ശ്രമിച്ചു. ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റും ഡാളസ് മെഡിക്കൽ എക്‌സാമിനറും മൃതദേഹം കൊണ്ടുപോകാൻ സംഭവസ്ഥലത്തു എത്തിച്ചേർന്നു
മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനായി റൗലറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഡാലസ് മെഡിക്കൽ എക്സാമിനരുടെ റിപ്പോര്ടിനായി കാത്തിരിക്കുകയാണ് .
ഭാര്യ കാണാതായ സണ്ണി ജേക്കബിനെ (60) കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഇന്നലെ അവരുടെ ഫേസ്ബുക്ക് സോഷ്യൽ മീഡിയ പേജിൽ ഒരു പോസ്റ്റ് പങ്കിട്ടു. 2023 ജൂൺ 18-ന് ടെക്‌സാസിലെ റൗലെറ്റിലെ സസ്സാഫ്രാസ് വേയുടെ 2600 ബ്ലോക്കിന് സമീപമുള്ള തന്റെ വസതിയിൽ നിന്ന് സണ്ണി ഇറങ്ങിപ്പോയതായി റിപ്പോർട്ടുകൾ.