ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ ഭാഗമാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിലുള്ള അദ്ദേഹം യുഎന്‍ ആസ്ഥാനത്ത് (ഇന്ത്യന്‍ സമയം) വൈകുന്നേരം 5 മണിക്ക് യോഗാ ദിന പരിപാടിക്ക് നേതൃത്വം നല്‍കും. 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷം നടക്കുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് കപ്പലില്‍ യോഗ ചെയ്തു. പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും വലിയ ആവേശത്തോടെയാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ലോകം ഇപ്പോള്‍ നമ്മുടെ സംസ്ലാരത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയുന്നു എന്നത് ഒരു രാഷ്ട്രമെന്ന നിലയിലും സംസ്ലാരമെന്ന നിലയിലും നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിമ്മി ജോര്‍ജ് സ്നേഡിയത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ്ജ് പങ്കെടുത്തു.