ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സര്‍വകലാശാലകളില്‍ ഹോളി ആഘോഷിക്കുന്നത് നിരോധിച്ചു. പാക്കിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ കമ്മീഷനാണ് (എച്ച്ഇസി) സര്‍വ്വകലാശാലകളില്‍ ഹോളി നിരോധിച്ചുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജൂണ്‍ 12 ന് ക്വായിദ് ഇ-അസം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ഹോളി ആഘോഷിക്കുന്നതിന്റെ വീഡിയോകള്‍ വൈറലായതിനെ തുടര്‍ന്നാണ് എച്ച്ഇസിയുടെ ഉത്തരവ്.
നിര്‍ഭാഗ്യവശാല്‍, നമ്മുടെ സാമൂഹിക-സാംസ്ലാരിക മൂല്യങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണമായ വിച്ഛേദവും രാജ്യത്തിന്റെ ഇസ്ലാമിക
സ്വത്വത്തിന്റെ ശോഷണവും ചിത്രീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് സങ്കടകരമാണ്, എച്ച്ഇസി നോട്ടീസ്
പറയുന്നു. “സാംസ്ലാരികവും വംശീയവും മതപരവുമായ വൈവിധ്യങ്ങള്‍ എല്ലാ വിശ്വാസങ്ങളെയും വിശ്വാസങ്ങളെയും അഗാധമായി ബഹുമാനിക്കുന്ന, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സഹിഷ്ണുതയുള്ളതുമായ ഒരു സമൂഹത്തിലേക്ക് നയിക്കുന്നുവെന്ന വസ്തുത നിഷേധിക്കാനാവില്ലെങ്കിലും, അത് അതിരുകടക്കാതെ അളക്കുന്ന രീതിയില്‍ ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കത് ആവശ്യമാണ്. പരോപകാരപരമായ വിമര്‍ശനാത്മക ചിന്താ മാതൃകയില്‍ നിന്ന് അകന്ന് സ്വന്തം ആവശ്യങ്ങള്‍ക്കായി അവരെ ഉപയോഗിക്കുന്ന സ്വയം സേവിക്കുന്ന നിക്ഷിപ്പ താല്‍പ്പര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം,” നോട്ടീസ് വ്യക്തമാക്കുന്നു.
ഒരു സര്‍വ്വകലാശാലയില്‍ നടന്ന സംഭവം വൈറലായെന്നും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും എച്ച്ഇസി
പറഞ്ഞു. ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിടടുണ്ട്. ഈ മാസം ആദ്യം ഇസ്ലാമാബാദിലെ ക്വയ്ദ്-ഇ-അസം യൂണിവേഴ്സിറ്റിയിലെ ഹോളി ആഘോഷങ്ങളുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് രാജ്യത്തിനകത്ത് ഉയര്‍ന്നത്.
https://twitter.com/NewsQau/status/1668448812279676929?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1668448812279676929%7Ctwgr%5E787ff66914dcd271ed10694d58f2067923a5ef7d%7Ctwcon%5Es1_&ref_url=https%3A%2F%2Fkeralakaumudi.com%2Fen%2Fnews%2Fnews.php%3Fid%3D1092091u%3Derosion-of-islamic-identity-holi-celebration-banned-in-pakistani-universities