വാഷിംഗ്ടണ്‍: ലോക യോഗ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗാ പ്രദര്‍ശനത്തിന് ഗിന്നസ് റെക്കോര്‍ഡ്. യോഗ റിട്രീറ്റില്‍ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുത്തതിന്റെ റെക്കോര്‍ഡാണ് ഈ പ്രകടനം നേടിയത്. ഏകദേശം 135 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ യോഗാഭ്യാസത്തില്‍ പങ്കെടുത്തു.
ഇന്ത്യയുടെ യോഗാ ദിനം എന്ന ആശയം വിജയിപ്പിക്കാന്‍ ലോകം ഒരിക്കല്‍ കൂടി ഒരേ മനസ്സോടെ മുന്നോട്ടു വന്നിരിക്കുകയാണെന്ന് യോഗ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി യുഎന്‍ ആസ്ഥാനത്തിന് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. യോഗാ ദിനാചരണത്തിന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് എത്തിയ എല്ലാവരെയും മോദി അഭിനന്ദിച്ചു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ
ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. ജൂണ്‍ 22 ന് വൈറ്റ് ഹസില്‍,
ആചാരപരമായ സ്വീകരണം സ്വീകരിക്കുന്ന അദ്ദേഹം പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തും. വ്യവസായ രംഗത്തെ
നിരവധി ആളുകളുമായും ഗവേഷകരുമായും കലാകാരന്മാരുമായും മറ്റും അദ്ദേഹം ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
മണിപ്പൂരിൽ ജനം ആസനത്തിൽ തീ പിടിച്ച് ഓടുന്നു. അയാൾ യോഗ ചെയ്യുന്നു.