ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 22 വ്യാഴം)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ വളരെയധികം സന്തോഷം പ്രദാനം ചെയ്യും. ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മര്‍ദവും സംഘര്‍ഷവും നിങ്ങളെ രോഗിയാക്കും. സാമ്പത്തിക ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ ഏറെ ഗുണകരമാണ്‌. ജോലി സ്ഥലത്ത്‌ മറ്റുള്ളവരില്‍ നിന്ന്‌ സഹായം ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത്‌ ഏറെ ഗുണകരമാകും.

തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലി സ്ഥലത്തും നിങ്ങള്‍ ഈര്‍ജസ്വലനും സന്തോഷവാനുമാകും. സ്ഥാന കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. മേലുദ്യോഗസ്ഥരില്‍ നിന്ന്‌ പ്രശംസ
ലഭിക്കും.

വൃശ്ചികം: നിങ്ങള്‍ക്ക്‌ ഇന്നത്തെ ദിവസം മുഴുവന്‍ മടിയും അലസതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌. കച്ചവടത്തിലെ അല്ലെങ്കില്‍ തൊഴിലില്‍ തിരിച്ചടികള്‍ ഉണ്ടായേക്കാം. കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. എതിരാളികളുമായി ഇന്ന്‌ നിങ്ങള്‍ പോരാടേണ്ടി വരും.

ധനു: ഇന്ന്‌ നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പുതിയ പദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കുന്നതിന്‌ ഇന്ന്‌ നല്ല ദിവസമല്ല. മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ ശ്രദ്ധ ചെലുത്തുക. വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ന്‌ അനുയോജ്യമായ ദിവസമല്ല. പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ സംയമനം പാലിക്കുക.

മകരം: ഇന്ന്‌ നിങ്ങള്‍ക്ക്‌ മികച്ച ദിവസമായിരിക്കും. ബിസിനസില്‍ നിന്ന്‌ ലാഭം ലഭിക്കും. ക്രയവിക്രയങ്ങളില്‍ ശ്രദ്ധ ചെലുത്തുക. കൂട്ടികളുടെ പഠന കാര്യത്തില്‍ നിങ്ങള്‍ ഏറെ ഉത്കണ്ഠാകുലരായിരിക്കും.

കുംഭം: ഇന്ന്‌ ജോലിയില്‍ നിങ്ങള്‍ക്ക്‌ വിജയവും പ്രശസ്തിയും അംഗീകാരവും ലഭിക്കാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ സംയമനം പാലിച്ച്‌ യുക്തിയോടെ പെരുമാറന്‍ ശ്രമിക്കുക. ആരോഗ്യം ഇന്ന്‌ തൃപ്തികരമാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.

മീനം: ഇന്ന്‌ നിങ്ങള്‍ക്ക്‌ മികച്ച ദിവസമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ന്‌ ഗുണകരമായ ദിവസമായിരിക്കും. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. പ്രേമിക്കുന്നവര്‍ കൂടുതല്‍ അടുക്കാന്‍ സാധ്യതയുണ്ട്‌. അപകടത്തിനും സാധ്യത കാണുന്നു. അതുകൊണ്ട്‌ ജലാശയങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കുക.

മേടം: ഇന്ന്‌ നിങ്ങള്‍ അമിത സംവേദന ക്ഷമതയുള്ളവനും അമിത വികാരാധീനനുമാകാന്‍ സാധ്യതയുണ്ട്‌. മറ്റുള്ളവര്‍
പറയുന്നതിലൂടെ നിങ്ങള്‍ എളുപ്പത്തില്‍ അസ്വസ്ഥരാകാം. അവരുടെ മനോഭാവം നിങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തും. അമ്മയുടെ ആരോഗ്യം ഇന്ന്‌ ആശങ്കാജനകമാകും. വിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഈ ദിവസം
മികച്ചതായിരിക്കില്ല.

ഇടവം: നിങ്ങളുടെ പ്രശ്നങ്ങളും വേവലാതികളും ഇന്ന്‌ ഈര്‍ജത്തിനും ഉത്സാഹത്തിനും വഴിയൊരുക്കും. നിങ്ങള്‍ക്ക്‌ ഏറെ ആത്മവിശ്വാസം നിറയുന്ന ദിവസമായിരിക്കും ഇന്ന്‌. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അത്‌ നിങ്ങളെ മാനസിക പ്രയാസത്തിലേക്ക്‌ നയിച്ചേക്കാം.

മിഥുനം: ഇന്ന്‌ നിങ്ങള്‍ക്ക്‌ സമ്മിശ്ര അനുഭവങ്ങളുടെ ദിവസമായിരിക്കും. ജോലി സ്ഥലത്ത്‌ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകും. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്‌.

കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ ഏറെ സന്തോഷം നിറഞ്ഞതായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ഏറെ നേരം സമയം ചെലവിടാനാകും. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക്‌ വിദേശത്ത്‌ നിന്ന്‌ നല്ല വാര്‍ത്തകള്‍ ലഭിക്കും.

Print Friendly, PDF & Email

Leave a Comment

More News