തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉപയോഗം തടയാന്‍ ഡിജിലോക്കര്‍ സംവിധാനം ഉപയോഗിക്കുമെന്ന് കേരള
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിലോക്കര്‍ വാലറ്റില്‍
സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ സര്‍വകലാശാലയ്ക്ക് പരിശോധിച്ച് സത്യാവസ്ഥ കണ്ടെത്താനാകുമെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു.
“മറ്റ് സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കേണ്ടത് അതത് കോളേജുകളുടെ ഉത്തരവാദിത്തമാണ്. അതാണ്
സര്‍വകലാശാല ചട്ടങ്ങളും പറയുന്നത്. ഇത്രയും കാലമായി സര്‍ട്ടിഫിക്കറ്റുകളുടെ കര്‍ശനമായ വെരിഫിക്കേഷന് ഉണ്ടായിരുന്നില്ല. പ്രിന്‍സിപ്പല്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്ന് ചട്ടം കര്‍ശനമാക്കി”, അദ്ദേഹം പറഞ്ഞു.
“സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പരിമിതികളുണ്ട്. ഏതെങ്കിലും വിദ്യാര്‍ത്ഥി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, അവര്‍ അത് സര്‍വകലാശാലയെ അറിയിക്കണം. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നത് വ്യക്തികളാണ്. രാഷ്ട്രീയ സംഘടനകളല്ല. അത് അമിതമായതുകൊണ്ടല്ല. കാമ്പസുകളിലെ രാഷ്ട്രീയം വ്യാജരേഖ ചമയ്ക്കുന്നു. നിഖിലിന്റെ പിജി പ്രവേശനത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കൊന്നും പങ്കുള്ളതായി തെളിവില്ല.നിഖിലിന്റെ വിഷയത്തില്‍ ചാന്‍സലര്‍ റിപ്പോര്‍ട്ട തേടിയിട്ടുണ്ട്,” മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.
“പഠിച്ച് ജയിക്കുന്നതിനേക്കാള്‍ എളുപ്പവഴി തേടാനാണ് ഇന്നത്തെ കുട്ടികള്‍ക്ക് താല്പര്യം. ഇങ്ങനെയാണ് തട്ടിപ്പ് നടത്തി വ്യാജ
സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജയിക്കാന്‍ ശ്രമിക്കുന്നത്. നിഖിലിന്റെ വിഷയത്തില്‍ കോളേജില്‍ നിന്നുള്ള പ്രതികരണത്തില്‍ തൃപ്തനല്ല. സിന്‍ഡിക്കേറ്റ് യോഗം ചേരും. സംഭവത്തില്‍ നിഖിലിനെ സഹായിക്കാന്‍ ഒരു സിന്‍ഡിക്കേറ്റ് അംഗവും പ്രവര്‍ത്തിച്ചതിന് തെളിവുകളൊന്നുമില്ല,” വൈസ് ചാന്‍സലര്‍ പറഞ്ഞു.