ഡാളസ് / ഇർവിങ്: കട്ടപ്പന മാങ്കുഴിയിൽ പരേതനായ പോൾരാജിന്റെ ഭാര്യ സൂസമ്മ പോൾ (ചിന്നമ്മ, 71) ഡാലസിൽ ഇൻവിങിൽ നിര്യാതയായി. കോട്ടയം മണർകാട് ഇട്ടിയേടത്ത് കുടുബാംഗമാണ് പരേത.
മക്കൾ: ജിക്കു, ജീന, ജിജു
മരുമക്കൾ: ലൈജു (കിഴക്കേപൂവത്തേരിയിൽ, മാവേലിക്കര), സിബി (കലയത്തിൽ, ഇരിട്ടി), റിനി (തെക്കേടത്ത്, കൊച്ചറ)
കൊച്ചു മക്കൾ: ജീവൻ, ജസ്റ്റിൻ, സാറ, നോവ, നോവൽ, ഷാരോൺ, തെരേസ, മറിയ (എല്ലാവരും യുഎസ് )
പൊതുദർശനം ജൂൺ 23 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ 9 വരെ കൊപ്പേൽ, റോളിംഗ്സ് ഓക്സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) നടക്കും.
സംസ്കാര ശുശ്രൂഷകൾ ജൂൺ 24 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30ന് കൊപ്പേൽ സെൻറ് അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) ആരംഭിച്ചു തുടർന്ന് സംസ്കാരം കൊപ്പേൽ റോളിംഗ്സ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരിയിൽ നടക്കും.