വടകര: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ 3.81 ലക്ഷം രൂപ
പിഴയടച്ചു. 2011 ജനുവരി 19ന് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കേസിന് ആസ്പദമായ
സംഭവം. പെട്രോളിയം വിലവര്‍ധനയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വടകര ഹെഡ് പോസ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് ഉപകരണങ്ങളും മററും നശിപ്പിച്ചെന്നാണ് കേസ്.
വിധി നടപ്പാക്കാന്‍ തപാല്‍ വകുപ്പിന്റെ അഭിഭാഷകന്‍ അഡ്വ എം രാജേഷ് കുമാര്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് അറസ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയും മറ്റ് പ്രതികളും തുക അടച്ചത്. എം.കെ.ശശി, എ.എം.റഷീദ്, .ടി.കെ.രാജീവന്‍,
ടി.അനില്‍കുമാര്‍, പി.കെ.അശോകന്‍, കെ.എം.മനോജന്‍, കെ.കെ.പ്രദീപന്‍, ഷാജി കൊളറാട്, അജിലേഷ്.കൂട്ടങ്ങാരം, ടി.സജിത്ത് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.