ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കൃത്യവും ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ജോലിസ്ഥലത്ത് കാര്യങ്ങള്‍ പതിവുപോലെ നടക്കും. കൂടാതെ ഇന്ന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളില്‍ ചില ചെറിയ വാദപ്രതിവാദങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അത് കൂടുതല്‍ സങ്കിണമായ സംഘട്ടനത്തിലേക്ക് പോകാന്‍ അനുവദിക്കാതിരിക്കുക.
കന്നി: ഇന്ന് നിങ്ങള്‍ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങള്‍ക്ക് ന്ധിസംഭാഷണത്തില്‍ നല്ല പാടവം ഉള്ളതിനാല്‍ അത് തര്‍ക്കങ്ങള്‍ സൌഹാര്‍ദപരമായി തീര്‍ക്കാന്‍ ഉപയോഗിക്കും. ജീവിതത്തില്‍ നേരോട് കൂടി നില്‍ക്കുന്നതിനുള്ള പാഠങ്ങള്‍ ഇന്ന് പഠിക്കും. അതുപോലെ എതിര്‍പ്പ് ആത്യന്തികമായി വിജയത്തിലേക്ക് നയിക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യും.
തുലാം: നിങ്ങള്‍ ഇന്ന് കുടുംബാംഗങ്ങളുമായി നല്ല സമയം വിനിയോഗിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ഒരു പിക്നിക്കോ സത്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങള്‍ ഇന്ന് ഭക്തി സ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത് നിങ്ങളുടെ മനസിനെയും ആശയങ്ങളെയും ഉയര്‍ത്തുകയും ചെയ്യും.
വൃശ്ചികം: വളരെക്കാലമായി ഉള്ളില്‍ സൂക്ഷിക്കുന്ന കാര്യങ്ങള്‍ വെളിവാക്കാന്‍ തോന്നുന്ന സമയമാണ് ഇന്ന്. ഈ അതിസമ്മര്‍ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന് ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത് കുറച്ച് സമയം ചെലവഴിക്കുക.
ധനു: ഇന്ന് നിങ്ങള്‍ കൂടുതല്‍ ഈര്‍ജസ്വലനായി കണ്ടേക്കാം. അതിനാല്‍ ഒരേ സമയം ഒന്നിലധികം ജോലികള്‍ ചെയ്യാന്‍ നിങ്ങള്‍ പദ്ധതിയിടും. നിങ്ങളുടെ അവബോധത്തെ വിശ്വസിച്ച് മുന്നോട്ട് പോകുക. ചില വെല്ലുവിളികള്‍ ഇന്ന് നേരിടേണ്ടി വന്നേക്കാം.
മകരം: ആരോഗ്യമാണ് ധനം എന്ന തത്വത്തില്‍ ഇന്ന് നിങ്ങള്‍ ഉറച്ച് വിശ്വസിക്കും. നിങ്ങള്‍ ഇതുവരെ ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തിയിട്ടുള്ള ഒരു വ്യക്തിയാണ്, അതുകൊണ്ട് ഇന്ന് അതൊരു വലിയ വിഷയമാകില്ല. വിജയകരമായി പൂര്‍ത്തീകരിക്കേണ്ട നിലവിലെ പ്രോജക്ടുകള്‍ പിന്നത്തേക്കായി മാറ്റിവയ്ക്കും. എന്നിരുന്നാലും അവ പൂര്‍ത്തിയാക്കും. ജോലി കൃത്യ സമയത്ത് തീര്‍ക്കാത്തതില്‍ ബോസ് നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.
കുംഭം: നിങ്ങള്‍ ഇന്ന് അടുപ്പമുള്ളവരും പ്രിയപ്പെട്ടവരുമായി ആഹ്ലാദിക്കും. നിങ്ങള്‍ അവരെ അമിതമായി ലാളിക്കുകയും അവരോട് കലഹം ഉണ്ടാക്കുകയും ചെയ്യും. പിന്നീട് തമാശകള്‍ പറഞ്ഞ് അവരെ ചിരിപ്പിക്കും. നിങ്ങള്‍ സ്‌നേഹവും വാല്‍സല്യവും അവര്‍ക്ക് കൊടുക്കുകയും അത് ഒന്നിനു പകരം ആയിരമായി നിങ്ങള്‍ക്ക് തിരിച്ച് കിട്ടുകയും ചെയ്യും.
മീനം: നീന്തുന്നതിനേക്കാള്‍ അധ്വാനം പൊങ്ങിക്കിടക്കുന്നതിനാണ്. എന്നുവച്ചാല്‍ സ്ഥിരമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളെ അടിമുടി മാറ്റേണ്ടതാവശ്യമാണ്. നിങ്ങളുടെ ഉദ്യോഗത്തില്‍ അഭിനിവേശം ഉണ്ടെങ്കില്‍ തിളങ്ങുകതന്നെ ചെയ്യും.
മേടം: ഇന്ന് നിങ്ങള്‍ക്ക് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവരും. ഇത് ഒരു ദുഷ്കരമായ കാര്യമായിരിക്കും. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികള്‍ നിങ്ങള്‍ ഇന്ന് പൂര്‍ത്തീകരിക്കും. പൊതു മേഖലയിലും വൈദ്ൃശാസ്ത്രരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.
ഇടവം: ഇന്ന് നിങ്ങള്‍ സര്‍ഗശക്തി ഉള്ളവരും സമര്‍ഥരും ആയിരിക്കും. പ്രവര്‍ത്തനശൈലിയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങളുടെ സഹപ്രവര്‍ത്തകരെയും മേലധികാരികളെയും അമ്പരപ്പിക്കും. കീഴുദ്യോഗസ്ഥര്‍ക്ക്‌നിങ്ങളില്‍ മതിപ്പുണ്ടാവുകയും അവര്‍ പ്രചോദിതരാവുകയും ചെയ്യും.
മിഥുനം: നിങ്ങള്‍ ഇന്ന് ബുദ്ധിയുടെ ഭാഷയേക്കാള്‍ ഹൃദയത്തിന്റെ ഭാഷ സംസാരിക്കും. വികാരങ്ങളില്‍ മുഴുകും.നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാതെ വന്നേക്കും. എന്നിരുന്നാലും സന്ധ്യയോട് കൂടി കാര്യങ്ങള്‍ നല്ലതായിത്തീരും.
കര്‍ക്കടകം: തെളിഞ്ഞ, സ്പഷ്ടവും വ്യക്തവുമായ ഭാവിക്കായി കൃത്യമായ ഒരു പദ്ധതിയോടു കൂടിയാകും നിങ്ങള്‍ ഈദിവസം തുടങ്ങുക. നിങ്ങള്‍ വിവേകത്തോടുകൂടി സൃഷ്ടിച്ച ഉപായങ്ങള്‍ നിശ്ചയദാര്‍ഷട്യത്തോടുകൂടി നടപ്പില്‍ വരുത്തും. ഇത്തരം ചിട്ടയോടുകൂടിയ തീരുമാനങ്ങള്‍ ഭാവിയില്‍ നിങ്ങളുടെ സമയം കൂടുതല്‍ ലാഭിക്കും. ഇന്ന് നിങ്ങള്‍ എല്ലാ ഉദ്യമങ്ങളിലും വിജയം കണ്ടെത്തും.