ഹൂസ്റ്റൺ: മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സൂവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ജൂൺ 18 നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ഇടവക ദിനാഘോഷങ്ങളടനുബന്ധിച്ച് ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ വികാരി റവ.സാം.കെ ഈശോ, അസി. വികാരി റവ. ജീവൻ ജോൺ, ഇടവകാംഗം കൂടിയായ റവ.ലാറി വർഗീസ്, ജൂബിലി ജനറൽ കൺവീനർ ഷാജൻ ജോർജ്, കോ കൺവീനർ തോമസ് മാത്യു (ജീമോൻ) ഇടവക ഭാരവാഹികളായ ടി.എ.മാത്യു, ജോർജ് പുളിന്തിട്ട, റജി ജോർജ്, പി.കെ.തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ജൂബിലി ലോഗോ അനാവരണം ചെയ്തുകൊണ്ടാണ് ഉത്ഘാടനം നിർവഹിച്ചത്.
ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തന ങ്ങളിൽ നാളിതു വരെ ട്രിനിറ്റി മാർത്തോമാ ഇടവക ചെയ്തുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ പറ്റി തിരുമേനി ഉൽഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.
ജൂബിലി വർഷത്തെ ചിന്താ വിഷയമായ “50 years under His providence: remember, rejoice, revive” ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1974 ൽ സ്ഥാപിതമായ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ സുവർണ ജൂബിലിയാഘോഷത്തെ ഉജ്ജ്വലമാക്കി മാറ്റാൻ വിവിധ പരിപാടികളാണ് ജുബിലി കമ്മിറ്റി ആവിഷ്ക്കരിച്ചരിക്കുന്നത്. 1984 ൽ പണി പൂർത്തിയാക്കിയ ട്രിനിറ്റി മാർത്തോമാ ദേവാലയമാണ് ഭദ്രാസനത്തിലെ ആദ്യ ദേവാലയം. 400 നടുത്തു കുടുംബംഗങ്ങളാണ് ഇടവകയിൽ ഇപ്പോൾ ഉള്ളത്.
ജൂബിലി വർഷ പരിപാടികളും കർമ്മ പദ്ധതികളും സംക്ഷിപ്തമായി ജൂബിലി ജനറൽ കൺവീനർ ഷാജൻ ജോർജ് അവതരിപ്പിച്ചു. ജൂബിലിയോടനുബന്ധിച്ചു ആരംഭിക്കുന്ന ചർച്ച് ക്യാമ്പസ് ബിൽഡിംഗ് പ്രോജെക്ടിനെ പറ്റി വീഡിയോ പ്രസൻറെ ഷനും ഉണ്ടായിരുന്നു.
സമ്മേളനത്തോടൊപ്പം 100 ൽ പരം അംഗങ്ങളടങ്ങുന്ന വിപുലമായ സുവർണ്ണ ജൂബിലി കമ്മിറ്റിയെയും പ്രഖ്യാപിച്ചു.
റവ. സാം കെ ഈശോ (പ്രസിഡണ്ട്, വികാരി )
റവ. ജീവൻ ജോൺ (അസി.വികാരി)
ജനറൽ കൺവീനർ : ഷാജൻ ജോർജ്
കോ കൺവീനർ : തോമസ് മാത്യു
പ്രയർ സെൽ : ടി.എ മാത്യു (കൺവീനർ) ഗ്രേസി ജോർജ് (കോ കൺവീനർ)
സുവനീർ : റജി ജോർജ് (കൺവീനർ) ഉമ്മൻ തോമസ് (കോ കൺവീനർ)
ഫിനാൻസ് : പുളിന്തിട്ട സി ജോർജ് (കൺവീനർ) വര്ഗീസ് ശാമുവേൽ (കോ കൺവീനർ)
ഫുഡ് : ജോൺ ചാക്കോ (കൺവീനർ) ഡാനിയേൽ സഖറിയ (കോ കൺവീനർ)
പ്രോഗ്രാം: ജോജി ജേക്കബ് (കൺവീനർ) റീനു വർഗീസ് (കോ കൺവീനർ)
മിഷൻ (ലോക്കൽ/ഇന്ത്യ) – ഏബ്രഹാം ഇടിക്കുള (കൺവീനർ) എബി മത്തായി (കോ കൺവീനർ)
റിസപ്ഷൻ: രാജൻ ഗീവർഗീസ് (കൺവീനർ) ഷീല മാത്യുസ് (കോ കൺവീനർ)
പബ്ലിക് റിലേഷൻസ്/മീഡിയ : എം.ടി. മത്തായി (കൺവീനർ) ജോസഫ് വർഗീസ് (കോ കൺവീനർ)
ഗായകസംഘം: റോജിൻ ഉമ്മൻ (കൺവീനർ ) രേഖ എബ്രഹാം (കോ കൺവീനർ)