വാഷിംഗ്ടണ്‍: ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന ആലപിച്ചതിന് തൊട്ടുപിന്നാലെ ഒരു അമേരിക്കന്‍ ഗായിക പ്രധാനമന്ത്രി മോദിയുടെ പാദങ്ങളില്‍ സൂര്‍ശിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഒരു പരിപാടിയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്
ജനങ്ങള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചത് മേരി ജോറി മില്‍ബെന്‍ എന്ന പ്രശസ്ത അമേരിക്കന്‍ ഗായികയായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി നടത്തിയ പരിപാടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മേരി ജോറി മില്‍ബെന്‍ ഒരു അമേരിക്കന്‍ ഗായികയും നടിയും മാധ്യമ പ്രവര്‍ത്തകയുമാണ്. മില്‍ബെന്‍ തുടര്‍ച്ചയായി മൂന്ന് യുഎസ് പ്രസിഡന്റുമാര്‍ക്കായി ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് – ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്, ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്.
തന്റെ പ്രകടനം ആരംഭിക്കുന്നതിന് മുമ്പ്, മില്‍ബെന്‍ ചുരുങ്ങിയ വാക്കുകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രകടനം നടത്തിയതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞു. “ഇന്ന് രാത്രി പ്രധാനമന്ത്രി മോദിക്കും വിശിഷ്ടാതിഥികള്‍ക്കും ഇന്ത്യയ്ക്കും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹങ്ങള്‍ക്കും വേണ്ടി ഞാന്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍, നിങ്ങളാണ് എന്റെ
ഹൃദയത്തിലും ചിന്തകളിലും.” അവര്‍ ട്വീറ്റ് ചെയ്തു.