ശ്രീമതി മാലിനി സുകുമാരന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയി മ്യൂറൽ പെയിന്റിംഗ് ശില്പ ശാല “ചിത്രാഞ്ജലി’ മന്ത്ര കൺവെൻഷനിൽ നടത്തുന്നു . ജൂലൈ 2 ന് ഉച്ച തിരിഞ്ഞു 2.30 നു ആരംഭിക്കും … ഈ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അവർ നിരവധി പരിശീലന കളരികൾ നോർത്ത് അമേരിക്കയിൽ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്
കേരളത്തിൽ അഭ്യസിച്ചുവരുന്ന പരമ്പരാഗതമായ കലാരൂപമാണ് കേരള മ്യൂറൽ പെയിന്റിംഗുകൾ. കേരള മ്യൂറൽ പെയിന്റിംഗുകളുടെ ചരിത്രം എ ഡി എട്ടാം നൂറ്റാണ്ടിലേതാണ്. വൈവിധ്യ നിറങ്ങളാൽ സമ്പന്നവും ഉജ്ജ്വലവുമായ ഈ പെയിന്റിംഗുകൾ ലോക ശ്രദ്ധ ആകർഷിച്ചവയാണ് .
പരമ്പരാഗതമായി പച്ചക്കറി ചായങ്ങളും പ്രകൃതിദത്ത പിഗ്മെന്റുകളും ഉപയോഗിച്ച് സൃഷ്ടിച്ച ഈ പെയിന്റിംഗുകൾ പുരാതന കാലത്തെ നിഗൂഢ രൂപങ്ങൾ, സസ്യജന്തുജാലങ്ങൾ എന്നിവയ്ക്കൊപ്പം ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള ആത്മീയ കഥകളും ചിത്രീകരിക്കുന്നു. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളുടെയും ചുവരുകളിൽ കാണപ്പെടുന്ന അവ എന്നും കാഴ്ചക്കാരിൽ ദൃശ്യ വിസ്മയം സൃഷ്ഠിക്കുന്നു .
മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) യുടെ പ്രഥമ വിശ്വ ഹിന്ദു സമ്മേളനത്തിന് ജൂലൈ 1 നു ഹ്യുസ്റ്റണിൽ കൊടി ഉയരും.