തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ധനയുണ്ടായതിനാല്‍ പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും താല്‍ക്കാലികമായി നിയമിക്കണമെന്ന് കെജിഎംഒഎ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുകയും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവും രോഗീ പരിചരണത്തെ ബാധിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും വിഷയത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. നിയന്ത്രിക്കാനാകാത്ത രോഗികളുടെ ജനസംഖ്യയും വറ്റിവരണ്ട മനുഷ്യവിഭവശേഷിയും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ മഴക്കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അധിക ഡോകര്‍മാരെയും പാരാമെഡിക്കല്‍,
ജീവനക്കാരെയും താല്‍ക്കാലികമായി നിയമിച്ചത് പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സമാനമായ രീതിയില്‍ ജീവനക്കാരെ നിയമിക്കണമെന്ന് കെ.ജി.എം.ഒ.എ. മുഖ്യമന്ത്രിക്കും ആരോഗ്യ, ആഭ്യന്തര മന്ത്രിമാര്‍ക്കും സംഘടന കത്ത് നല്‍കിയിട്ടുണ്ട്.
രോഗനിര്‍ണയം, രോഗീപരിചരണം, വിവിധ രോഗങ്ങള്‍ തടയല്‍, പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് തടയല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലാണ്. എന്നാല്‍, സാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, കഠിനവും നീണ്ടുനില്ക്കുന്നതുമായ എല്ലാ പനികള്‍ക്കും ജാഗ്രത പാലിക്കാനും വൈദ്യസഹായം തേടാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.