കൊച്ചി: വ്യാജ പുരാവസ്തുക്കളും സാമ്പത്തിക തട്ടിപ്പും കേസില്‍ കെ സുധാകരന് ക്രൈംബ്രാഞ്ചിന് നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് സൂചന. സുധാകരന് വിവിധ സമയങ്ങളില്‍ നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം നാളെ യോഗം ചേര്‍ന്ന് തുടര്‍നടപടികളും ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും തീരുമാനിക്കും.
കെ സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ചു. മോണ്‍സന്റെ വീട്ടില്‍ സുധാകരന് പണം സ്വീകരിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയയാളാണ് കേസിലെ പ്രധാന സാക്ഷി. ഈ സാക്ഷിയുമായി മോണ്സണ് ഡല്‍ഹിയിലേക്ക് പോയതിന്റെ തെളിവുകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചു.
സുധാകരന് രണ്ടാഴചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം സുധാകരനെ കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യം ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. മോണ്‍സണെ കെ സുധാകരന് പരിചയപ്പെടുത്തി പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന് എബ്രഹാമിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഒരാഴചയിലേറെയായി ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
വിട്ടുവീഴുയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും കെ സുധാകരന് മോണ്‍സന്റെ വീട്ടില്‍ ചികിത്സയ്ക്കായി പോയിരുന്നെന്നും എബിന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതിക്കാരായ തൃശൂര്‍ സ്വദേശി അനുപ് മുഹമ്മദ്, കോഴിക്കോട് സ്വദേശി എംടി ഷെമീര്‍ എന്നിവരെ എബിന് എബ്രഹാം കാണുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എബിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.