ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ 56 ഇൻറ്റർനാഷണൽ ടൂര്ണമെൻറ്റിൽ ഫിലാഡൽഫിയയിൽ നിന്നുള്ള സാബു സ്കറിയ, ജോൺസൻ മാത്യു, സ്കറിയ കുര്യൻ ടീം ചാമ്പ്യൻ മാരായി. ജോയ് തട്ടാർകുന്നേൽ, വത്സ ജോയ് ടീം രണ്ടാം സ്ഥാനത്തിനർഹരായി.
ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ബിജു അപ്പൻ, സാജൻ വര്ഗീസ്, അലക്സ് വര്ഗീസ് ടീം, വെർജിനിയയിൽ നിന്നുള്ള വസന്ത് നമ്പ്യാർ, അൻസാർ ഷിഹാബുദീൻ, തേജി മണലേൽ ടീം, എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ പങ്ക് വച്ചു.
ഒന്നാം സമ്മാനമായി $1000, രണ്ടാം സമ്മാനമായി $750, മൂന്നാം സമ്മാനമായി $500, നാലാം സമ്മാനമായി $300, കൂടാതെ ട്രോഫികളും വിജയികൾക്ക് സമ്മാനിച്ചു.
പമ്പ അസ്സോസിയേഷൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്റ് സംഘടിപ്പിച്ചത്. പമ്പ പ്രെസിഡൻറ്റ് സുമോദ് റ്റി നെല്ലിക്കാല പരിപാടികൾ ഉൽഘാടനം ചെയ്തു. സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ, റെവ ഫിലിപ്സ് മോടയിൽ, തോമസ് പോൾ, മോഡി ജേക്കബ്, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, ടിനു ജോൺസൻ, ജോയ് തട്ടാർകുന്നേൽ, ജോൺ പണിക്കർ, റോണി വര്ഗീസ്, ഡൊമിനിക് ജേക്കബ്, ജോർജ്കുട്ടി ലൂക്കോസ്, തമ്പി കാവുങ്കൽ, ബിജു എബ്രഹാം എന്നിവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.
സുധ കർത്താ (കർത്താ ഫിനാൻസ്), മോടയിൽ ഫാമിലി, അലക്സ് തോമസ് (ന്യൂ യോർക്ക് ലൈഫ്), റോണി വര്ഗീസ് ആൻഡ് ജെയിംസ് ഡാനിയേൽ (എലൈറ്റ് ഇന്ത്യൻ കിച്ചൻ), തോമസ് പോൾ ആൻഡ് തമ്പി കാവുങ്കൽ (റീയൽറ്റി ഡയമണ്ട് ഗ്രൂപ്പ്), ലെനോ സ്കറിയ മൂവ്മെന്റ്റ് മോർട്ടഗേജ്, സുമോദ് നെല്ലിക്കാല (ലിബർട്ടി ബെൽ റിയൽ എസ്റ്റേറ്റ്) എന്നിവരാണ് പരിപാടികൾ സ്പോൺസർ ചെയ്തത്.