കൊച്ചി: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യുത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. കേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് അബിന്‍ വന്‍തുക കൈപ്പറ്റിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മോണ്‍സണെ കണ്ടത് അബിന്‍ വഴിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മോണ്‍സണിലെ ജീവനക്കാരനും ആയിരുന്നു. മോണ്‍സണ്‍ ജീവനക്കാരുടെ അക്കൗണ്ടില്‍ നിന്ന് അബിന്റെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അബിന്‍ 20 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന പരാതിക്കാരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അബിന്റെ ബന്ധുക്കളുടെ ബാങ്ക് ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും. സുധാകരന്റെ അറസ്റ്റിനെ തുടര്‍ന്ന് അബിന്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.