സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന് പൃഥ്വിരാജിന്റെ കാലിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തി. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നവാഗതനായ ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിളയത്ത് ബുദ്ധയുടെ സെറ്റില്‍ വെച്ചാണ് പൃഥ്വി അപകടത്തില്‍പ്പെട്ടത്. ചിത്രത്തില്‍ ഡബിള്‍ മോഹനന് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മറയൂരിലെ സിനിമയുടെ സെറ്റില്‍ വെച്ച് നടന് ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം.
ജിആര്‍ ഇന്ദു ഗോപന്റെ വിളയത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ഷമ്മി തിലകന്, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്.