അമരാവതി: ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിലെ അടുത്ത നാഴികക്കല്ലായ ചന്ദ്രയാന്‍-3 ന്റെ വിക്ഷേപണ തീയതി ഐഎസ്‌ആര്‍ഒ പ്രഖ്യാപിച്ചു. എല്ലാ ഘടകങ്ങളും അനുകൂലമാണെങ്കില്‍ ജൂലൈ 3ന് ഉച്ചയ്ക്ക് 2.30ന് ചാന്ദ്രദാത്യം വിക്ഷേപിക്കും. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പോരായ്മകള്‍ ഉള്‍പ്പെടുത്തി മൂന്നാം ദൗത്യത്തിനൊരുങ്ങുകയാണ് ഐഎസ്‌ആര്‍ഒ.
2008-ല്‍ ചന്ദ്രയാന്‍ വിക്ഷേപിച്ചത് ഇന്ത്യയെ ബഹിരാകാശത്ത് കണക്കാക്കേണ്ട ശക്തിയാക്കി. ചന്ദ്രന്റെ ദക്ഷിണ ധ്ര്യുവത്തിലെത്തിയ ആദ്യ രാജ്യം എന്ന നിലയില്‍ ഇന്ത്യയ്ക്കാണ് അവിടെ മുന്‍ഗണന. എന്നിരുന്നാലും, രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാന്‍ -2 ഭാഗികമായി വിജയിച്ചു. ചന്ദ്രയാന്‍ -2ന്റെ ഭാഗമായി വിക്ഷേപിച്ച വിക്രം റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതിനാല്‍, ചന്ദ്രന്റെ ദക്ഷിണ്ര ധ്രുവത്തില്‍ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക എന്നതാണ് ചന്ദ്രയാന്‍ 3 ന്റെ ലക്ഷ്യം.
ലാന്‍ഡറും റോവറും മാത്രമാണ് ചന്ദ്രയാന്‍-3 ദൗത്യ ത്തിന്റെ പ്രധാന ഉപകരണങ്ങള്‍. രണ്ടാം ദൗത്യത്യത്തില്‍ വിക്ഷേപിച്ച ഓര്‍ബിറ്റര്‍ വിജയകരമായി പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഇത്തവണ ഒഴിവാക്കി. ഒരു ഓര്‍ബിറ്ററിന് പകരം, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡറിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെ 100 കിലോമീറ്റര്‍ ദൂരത്തേക്ക് കൊണ്ടുപോകും.
അപകടസാധ്യത കുറയ്ക്കുന്നതിനും വിജയസാധ്യത വര്‍ധിപ്പിക്കുന്നതിനുമായി കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിക്ഷേപണം. ജിഎസ്‌എല്‍വി മാര്‍ക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിള്‍ 615 കോടി രൂപ ചെലവില്‍ ചന്ദ്രയാന്‍ ദൗത്യം വഹിക്കും. ഇന്ത്യയുടെ അഭിമാനമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കും.