കായംകുളം: മുന്‍ എസ്‌എഫ്‌ഐ അംഗങ്ങളായ നിഖില്‍ തോമസും അബിന്‍ സി രാജും തട്ടിപ്പില്‍ തങ്ങളെ സഹായിച്ച ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തുടങ്ങി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അധികാരത്തിന്റെ വലിയ ശ്രേണിയിലെത്തുന്നത് ഒഴിവാക്കാനും അന്വേഷണം വിദ്യാര്‍ത്ഥികളിലേക്കും എംഎസ്‌എം കോളേജിലേക്കും മാത്രമായി പരിമിതപ്പെടുത്താനും സര്‍ക്കാരിനുള്ളിലെ വന്‍ശക്തികളില്‍ നിന്ന് പോലീസിന് ഉത്തരവുകള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം വ്യാജ കലിംഗ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദം നേടിയ തട്ടിപ്പുകാരുടെ വിവരങ്ങള്‍ വിമത സിപിഎം ഗ്രുപ്പുകള്‍
പങ്കുവെച്ചു. അത്തരത്തിലുള്ള എല്ലാ പേരുകളും ഡൊമെയ്നില്‍ പരസ്യമാക്കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കാന്‍ പോലീസ്
നിസഹായരായി തുടരുന്നു. തട്ടിപ്പുമായി ബന്ധപ്പെട് തങ്ങള്‍ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷിച്ചപ്പോള്‍ പോലീസ് പറയുന്നത്.
മുന്‍ എസ്‌എഫ്‌ഐ നേതാവും രണ്ടാം പ്രതിയുമായ അബിന്‍ സി രാജിനെ ഹരിപ്പാട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തെ റിമാന്‍ഡ് ചെയ്തു. അബിന്റെയും നിഖിലിന്റെയും കസ്പഡി കാലാവധി നാളെ പൊലീസ് തേടും. കൊച്ചിയിലെ ഓറിയോൺ ഏജന്‍സി ഉടമയായ സാജു എസ് ശശിധരനെ കണ്ടെത്താന്‍ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. അബിന്‍ മുഖേന കരാര്‍ ലഭിച്ച ശേഷമാണ് ഓറിയോണ്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയത്.
Always only the smallest fly gets caught.