വാഷിംഗ്ടണ്‍: മുൻ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വീട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഡൊണാൾഡ് ട്രംപിന്റെ ആരാധകനായ ഒരാൾ അറസ്റ്റിൽ. ജനുവരി 6 ന് ക്യാപിറ്റീളില് നടന്ന അക്രമത്തില്‍ പങ്കെടുത്തതിന് ഉത്തരവാദിയായ ടെയ്ലർ ടാരന്റോയാണ് പ്രസ്തുത വ്യക്തി എന്ന് പോലീസ്.
വാഷിംഗ്ടണിലെ സിയാറ്റിലിൽ സ്ഥിരതാമസക്കാരനായ ടെയ്ലർ ടാരന്റോ എന്ന 37 കാരനാണ് പോലീസ് പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗമാണ് ഒബാമയുടെ വീട്ടിൽ നിന്ന് കുറച്ച് അകലെ ഇയ്യാളെ കണ്ടെത്തിയത്. ടരന്റോ ഉടൻ തന്നെ അപ്രത്യക്ഷമായെങ്കിലും, രഹസ്യാന്വേഷണ വിഭാഗം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് ടാരന്റോയുടെ വാഹനം സ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്നു. നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള വസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ അത് ഒരുമിച്ച് ചേർത്തിരുന്നില്ല.
അടുത്ത കാലത്ത് വാഷിംഗ്ടൺ ജയിൽ ഹൗസിന് സമീപം ഒരു വാഹനത്തിൽ ടാരന്റോ താമസിക്കുന്നത് കണ്ടവരുണ്ട്. ജനുവരി 6 ലെ ക്യാപിറ്റൊള്‍ അക്രമത്തിന്റെ പേരിൽ തന്നെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഇയ്യാള് തന്റെ ഓൺലൈൻ സോഷ്യൽ മീഡിയയില്‍ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. വിചിത്രമെന്നു പറയട്ടെ, കലാപം നടന്ന സമയത്ത് ക്യാപിറ്റോളിനുള്ളിൽ നിന്ന് ടരന്റോ തന്നെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ടാരന്റോ അടുത്തിടെ ഒരു പൊതുപ്രവർത്തകനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി മുഴക്കിയതിനാൽ ഉദ്യോഗസ്ഥർ ഇപ്പോൾ ആശങ്കയിലാണ്. അറിയുന്നവർ പറയുന്നത് ഇത് ഒബാമയെക്കുറിച്ചായിരിക്കാം എന്നാണ്.
ജനുവരി 6-ന് യുഎസ് ക്യാപിറ്റോളില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ടാരന്റോയ്ക്കെതിരെ തുറന്ന വാറന്റുമുണ്ട്. ടാരന്റോ വാഷിംഗ്ടൺ ഡിസിയിൽ ഉണ്ടായിരുന്നത് അപകടമല്ലെന്ന് മുതിർന്ന നിയമപാലകർ പറഞ്ഞു. ടാരന്റോയ്ക്കെതിരെ പിടികിട്ടാപ്പുള്ളി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.