ഡൽഹിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ വയോധികൻ അറസ്റ്റിൽ; രംഗങ്ങള്‍ ചിത്രീകരിച്ച മകനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: വടക്കൻ ഡൽഹിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത വയോധികനെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു. ജൂൺ 27 നാണ് സംഭവം ബുരാരി പോലീസിൽ റിപ്പോർട്ട് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂൺ 27 ന്, രാവിലെ 11.15 ഓടെ, ബുരാരി പോലീസ് സ്റ്റേഷനിൽ ഒരു പിസിആർ കോൾ ലഭിച്ചു, നോർത്ത് ഡൽഹി പ്രദേശത്തെ ഒരാൾ തന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തതായി ഫോണ്‍ ചെയ്ത ആള്‍ പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ, ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ, പെണ്‍കുട്ടിക്ക് ഹെൽപ്പ് ലൈൻ നമ്പറായ 181 ൽ നിന്ന് ഒരു വനിതാ കൗൺസിലറുടെ സേവനം ലഭ്യമാക്കി. കൗൺസിലിങ്ങിനിടെ, പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു. പ്രതി തന്റെ കുടുംബത്തിന്റെ പരിചയക്കാരനാണെന്നും താൻ താമസിക്കുന്ന അതേ കോളനിയിൽ തന്നെ താമസക്കാരനാണെന്നും പറഞ്ഞതായി ഉദ്യോഗസ്ഥന്‍ തുടർന്നു പറഞ്ഞു.

പ്രതിയുടെ മകൻ ദൃശ്യങ്ങൾ പകർത്തിയെന്നും രണ്ട് മാസത്തോളം മാനസികാഘാതത്തിലും ഭയത്തിലും കഴിഞ്ഞിരുന്ന പെൺകുട്ടി തന്റെ പിതാവ് ക്ലിപ്പ് കണ്ടതിന് ശേഷമാണ് കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും പോലീസ് പറഞ്ഞു.

പ്രതിയുടെ മകൻ ക്ലിപ്പ് ഇരയുടെ പിതാവിന് അയച്ചു കൊടുത്തതിന് ഐടി ആക്‌ട് പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.

“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കുകയായിരുന്നു, പ്രതിയുടെ മകൻ ഈ പ്രവൃത്തിയുടെ ക്ലിപ്പ് അയച്ചതിന് ശേഷമാണ് പിതാവ് സംഭവം അറിഞ്ഞത്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെയും മകനെയും ചോദ്യം ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.

വീഡിയോ പകർത്താന്‍ ഉപയോഗിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തതും സാങ്കേതിക തെളിവുകളുടെ പരിശോധനയും പ്രതിയുടെ മകന്റെ കുറ്റം തെളിയിക്കാൻ സഹായിച്ചതായി പോലീസ് പറഞ്ഞു.

ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പ്രതിക്കും മകനുമെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 376, 506, 354, പോക്‌സോ നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

കൂടാതെ, പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ പതിവായി വരാറുണ്ടെന്നും രണ്ട് മാസം മുമ്പ് പെൺകുട്ടി കളിക്കുന്നതിനിടെ പ്രലോഭിപ്പിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്, പെൺകുട്ടിയുടെ മൊഴിയിൽ, പ്രതി എന്തെങ്കിലും കാരണം പറഞ്ഞ് തന്റെ വീട്ടിൽ വന്നിരുന്നുവെന്നും പലപ്പോഴും തന്നോടൊപ്പം തനിച്ചായിരിക്കാൻ അവസരങ്ങൾ കണ്ടെത്താറുണ്ടെന്നും പറഞ്ഞു.

ഏപ്രിൽ 20 നും 30 നും ഇടയിൽ പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ കയറ്റി ആളൊഴിഞ്ഞ കോണിലേക്ക് കൊണ്ടുപോയി കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പ്രായപൂർത്തിയാകാത്ത കുട്ടിക്കായി ഒരു പ്രത്യേക കൗൺസിലിംഗ് സെഷൻ ക്രമീകരിച്ചിട്ടുണ്ട്, കൂടാതെ പോലീസിന്റെ അഭ്യർത്ഥന പ്രകാരം കുട്ടിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) കൗൺസിലിംഗും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കൂടാതെ, കുറ്റാരോപിതരായവരുമായി ചില പ്രദേശവാസികൾ വിഷയത്തിൽ ഇടപെടുകയും, അവര്‍ക്കെതിരെ ക്രിമിനൽ ഭീഷണിപ്പെടുത്തലിനും ആക്രമണത്തിനും വെവ്വേറെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

“മെറിറ്റിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. പെൺകുട്ടി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കുട്ടിയുടെ മൊഴി സെക്ഷൻ 164 CrPC പ്രകാരം രേഖപ്പെടുത്തും, അതിനുള്ള തീയതി ഇതിനകം ജഡ്ജി നിശ്ചയിച്ചിട്ടുണ്ട്,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പ്രമുഖ ടെലിവിഷൻ പരമ്പരയിലെ കഥാപാത്രമാണ് പ്രതിയെ സ്വാധീനിച്ചതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

Print Friendly, PDF & Email

Leave a Comment

More News