ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ ദേവലായത്തിലെ യുവജനങ്ങൾ ദുക്കറാന തിരുന്നാൾ ആഘോഷിക്കുന്നത് ഏവരൂടെയും പ്രശംസക്ക് പാത്രമായിരീരുകയാണ്. പതിവ് ആഘോഷങ്ങൾക്കിടയിലും ഈ യുവജനങ്ങൾ ലോകത്തിന്റെ മറു കോണിലുള്ള വിശക്കുന്ന സഹോദരി സഹോദരന്മാരെ മറക്കാതെ തങ്ങളാൽ കഴിയുന്നത് അവരുമാരി പങ്കിടാൻ തയ്യറായി മുന്നോട്ട് വന്നിരിക്കുകയാണ്.
മാർ ജേക്കബ്ബ് അങ്ങാടിയത്തിൻറെ മുഖ്യ കാർമികത്തിൽ ജൂലൈ 2 ന് നടക്കുന്ന തിരുന്നാൾ കൊടിയേറ്റിനു ശേഷം യുവ ജനങ്ങൾ പാരിഷ് ഹാളിൽ ഒന്നിച്ചു കുടി മുപ്പതിനായിരത്തിൽ പരം ഭക്ഷണ പൊതികൾ തയ്യറാക്കി എത്തിച്ചു കൊടുക്കുന്നു.
” Rise Aganist Hunger Meal PackingEvent” എന്ന പാരിപാടിയിലൂടെ ഇടവകയിലെ എല്ലാ യുവജനങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ലോകത്തിൻറെ വിശപ്പകറ്റാൻ ശ്രമിക്കുകയാണ് യുവ ജനങ്ങൾ. ഈ സംരംഭം ഇപ്പോൾ തന്നെ ലോക ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഈ സംരംഭത്തിനു വേണ്ടതായ മൂലധനവും ഇവർ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. തയ്യറാക്കുന്ന ഭക്ഷണ പൊതികൾ ആഫ്രീക്കൻ രാജ്യങ്ങളിലേക്കാണ് ഇവർ അയക്കുന്നത് .
ഈ സംരംഭത്തിന് നേതൃത്വം കൊടുത്ത് വികാരി ഫ തോമസ് കടുകപ്പിള്ളിയും , അസി. വികാരി ഫ: ജോബി ജോസഫും കൂടാതെ യുവകൈക്കാരൻമാരായ ഡീനാ പുത്തൻപുരക്കലും , ബ്രയാൻ കുഞ്ചറിയായും , യുവ തിരുന്നാൾ കോഡിനേറ്റർ ഡേവിഡ് ജോസഫും കൂടെയുണ്ട്.