ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ ദേവലായത്തിൽ ജൂലൈ 8 ന് വൈകുന്നേരം 101 പേരുടെ മെഗാ ചെണ്ടമേളം നടത്തുന്നതായിരിക്കും. ഭാരത അപ്പസ്തോലനായ വി.തോമസ്ലിഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ തിരുന്നാളിനോടനുബദ്ധിച്ച് ഈ വർഷം ഇടവകയിലെ മുഴുവൻ ദൈവ ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള വിവിധ കലാപരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ചെണ്ടമേളത്തിന് ചിക്കാഗോയിലെ വിവിധ സമൂഹങ്ങളിൽ നിന്നുള്ള കലാകാരന്മാരും വനിതകളും അണി നിരക്കുന്നതായിരിക്കും. ഈ മെഗാ ഷോയക്ക് നേതൃത്വം കൊടുക്കുന്നത് ശ്രീ റോയി കൊച്ചു പാലിയത്തിലാണ്. ദേവലായ തിരുമുറ്റത്ത് പ്രത്യേകം തയ്യറാക്കിയ സ്റ്റേജിലായിരിക്കും ഈ കലാപരിപാടി അരങ്ങേറുന്നത്.
ജൂലൈ 2ന്കൊടിയേറുന്നതോടെ തിരൂന്നാളിന് ആരംഭം കുറിക്കുന്നു. അന്നേ ദിവസംമാർ ജേക്ക ബ്ബ് അങ്ങാടി യത്തിന്റെ നേതൃത്വത്തിലുള്ള കുർബാന മദ്ധ്യേ ഇടവകയിലെ എല്ലാ ദമ്പതികളും പ്രായ വിത്യാസമില്ലാതെ വിവാഹ വ്രത നവീകരണം ചെയ്യുന്നതായിരിക്കും.
ശ്രീ ജോണി മണ്ണഞ്ചേരി, സജി വർഗിസ് എന്നിവരുടെ നേതൃത്വത്തിലുള്ള “കിച്ചൻ ഡോൺ ” ആണ് ഈ വർഷത്തെ തിരുന്നാളിന് നേതൃത്വം കെടുക്കുന്നത്. തിരുന്നാളിൻറെ വിജയത്തിനായി അനേകം പേരാണ് രാപകലില്ലാതെ അക്ഷീണം പ്രയന്തിക്കുന്നത്. എല്ലാറ്റിനും നേതൃത്വം കൊടുത്ത് വികാരി ഫാ. തോമസ് കടുകപ്പിള്ളിയും , അസി. വികാരി ഫാ : ജോബി ജോസഫും കൈക്കാരന്മാരായ പോൾ വടകര, ജോണി വടക്കുംച്ചേരി , രാജി മാത്യു , ഷെനി പോൾ , ബ്രയാൻ കുഞ്ചെറിയാ , ഡീനാ പുത്തൻപുരയ്ക്കൽ എന്നിവരും രാപകലില്ലാതെ പ്രയന്തിക്കുന്നു.