തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി മയക്കുമരുന്ന് കേസില്‍ ജയിലില്‍ ആയതിന് പിന്നില്‍ തന്റെ അടുത്ത
ബന്ധുവും ബംഗളൂരുവിലെ വിദ്യാര്‍ത്ഥിനിയുമായ യുവതിയാണെന്ന് സംശയിക്കുന്നതായി മൊഴി നല്‍കി.
മയക്കുമരുന്ന് വില്‍പന നടത്തിയെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയാണ് എക്സൈസ് തന്നെ ജയിലിലേക്ക് അയച്ചതെന്നും അവര്‍ പറഞ്ഞു.
എറണാകുളം എക്സൈസ് ക്രൈംബ്രാഞ്ച് ബന്ധുവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഷീലയുടെ ബന്ധു പരിയാരത്തെ വീട്ടില്‍
വരുമായിരുന്നു എന്ന് അവര്‍ പറഞ്ഞു. അറസ്റ്റിന് മുമ്പ് അവളും ഇവിടെ വന്ന് ഞങ്ങള്‍ ഒരേ മുറിയിലാണ് താമസിച്ചതെന്നും, ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല പറഞ്ഞു.
“എക്സൈസ് സംഘം വരുമ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. വന്നയുടന്‍ ബാഗ് എടുത്തു.. ബാഗ് ബ്ലേഡ് കൊണ്ടോ മറ്റോ കീറിയതായി കാണിച്ചു. അവര്‍ എടുത്ത ചെറിയ പൊതിയിലായിരുന്നു സ്റ്റാമ്പ്. ഞാന്‍ അത് കണ്ട് ഞെട്ടിപ്പോയി.
തുടര്‍ന്ന് സ്കൂട്ടറില്‍ ഇന്‍ഷുറന്‍സ് പേപ്പറുകള്‍ സൂക്ഷിച്ചിരുന്ന ഒരു കവറില്‍ നിന്ന് സ്റ്റാമ്പ് എടുത്തു. ആകെ 12 സ്റ്റാമ്പുകള്‍ (0.160 ഗ്രാഠ) കണ്ടെടുത്തു”, ഷീല പറഞ്ഞു.
“ഞാന്‍ സംഗതി തൊട്ടിട്ടില്ല. സാധനം പാര്‍ലറില്‍ ബാഗില്‍ വെച്ചിട്ടില്ല. ഞാന്‍ അവിടെ നിന്ന് പുറത്തുപോകാത്തത് കൊണ്ടാണ്.”
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
72 ദിവസം ജയിലില്‍ കിടന്ന ഷീല എല്‍എസ്ഡി സ്താമ്പല്ലെന്ന ലാബ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് മെയ് 10ന് പുറത്തിറങ്ങി. മാന നഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് ഷീല.
അതേസമയം, ഷീലയുടെ പക്കല്‍ സ്റ്റാമ്പ് ഉണ്ടെന്ന് ഇരിങ്ങാലക്കുട എക്സൈസ് സിഐയെ വിവരമറിയിച്ചത് വാട്സ്‌ആപ്പ് കോള്‍ വഴിയാണ്. സതീഷ് എന്ന് സ്വയം പരിചയപ്പെടുത്തി, ഷീലയുടെ ബാഗിലോ വാഹനത്തിലോ സ്റ്റാമ്പ് ഉണ്ടാകുമെന്നും വൈകിട്ട് നാലരയ്ക്ക് മുമ്പ് പിടികുടാമെന്നും പറഞ്ഞു. അതിന് ഒരാഴ്ച മുമ്പ് മയക്കുമരുന്ന് വിവരം നല്‍കിയാല്‍ അറസ്റ്റ് ചെയ്യുമോ എന്ന് അന്വേഷിച്ചതായും എക്സൈസ് പറഞ്ഞു.
അന്വേഷണമില്ലാതെയാണ് ഷീലയെ അറസ്റ്റ് ചെയ്തത്. പിടികൂടിയ മയക്കുമരുന്ന് പരിശോധിക്കാനുള്ള കിറ്റ് എക്സൈസിന്റെ പക്കലില്ല. ലാബ് റിപ്പോര്‍ട്ട് മാത്രമേ കോടതി അംഗീകരിക്കൂ.
ഷീല മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ, ക്രിമിനല്‍ പശ്ചാത്തലമുണ്ടോ, മയക്കുമരുന്നിന്റെ ഉറവിടം, വില്‍പന നടത്തുന്നുണ്ടോ
തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താതെയായിരുന്നു അറസ്റ്റ്.