ടെഹ്‌റാൻ: സ്റ്റോക്ക്‌ഹോമിലെ പള്ളിക്ക് പുറത്ത് വിശുദ്ധ ഖുർആനിന്റെ കോപ്പി കത്തിച്ച സംഭവത്തിൽ ഇറാൻ വിദേശകാര്യ മന്ത്രാലയം ടെഹ്‌റാനിലെ സ്വീഡന്റെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഖുർആനിനെ അവഹേളിച്ചതിനെ അപലപിച്ച ഇറാൻ അതിനെ ‘പരമ വിശുദ്ധമായ ഇസ്ലാമിക വിശുദ്ധികളോടുള്ള അവഹേളനം’ എന്നാണ് വിശേഷിപ്പിച്ചത്.
“മുസ്ലിംകൾ ഹജ്ജ് നിർവഹിക്കുമ്പോൾ, … അവരുടെ വിശുദ്ധിയെ അപമാനിക്കുന്നത് വെറുപ്പും അക്രമവും പ്രചരിപ്പിക്കുന്നതിനും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ തത്വത്തെ ചൂഷണം ചെയ്യുന്നതിനുമുള്ള പാതയാണ്,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്‌ലാമോഫോബിയയുടെ ഏത് രൂപത്തെയും താൻ എതിർക്കുന്നുവെന്നും ടെഹ്‌റാന്റെ പ്രതിഷേധം സ്റ്റോക്ക്‌ഹോമിൽ അറിയിക്കുമെന്നും സ്വീഡിഷ് നയതന്ത്രജ്ഞൻ പറഞ്ഞു.
ബുധനാഴ്ച ഇറാഖി പൗരനെന്ന് പറയപ്പെടുന്ന സാൽവാൻ മോമിക എന്ന വ്യക്തിയാണ് സ്റ്റോക്ക്ഹോമിലെ സെൻട്രൽ മസ്ജിദിന് പുറത്ത് ഖുറാൻ കോപ്പി കത്തിച്ചത്. ഒരു സ്വീഡിഷ് കോടതിയാണ് ഈ നീക്കത്തിന് അനുമതി നൽകിയത്.
തുർക്കിയെ, ജോർദാൻ, പാലസ്തീൻ, സൗദി അറേബ്യ, മൊറോക്കോ, ഇറാഖ്, ഇറാൻ, പാക്കിസ്താന്‍, സെനഗൽ, മൊറോക്കോ, മൗറിറ്റാനിയ എന്നിവയുൾപ്പെടെ ഇസ്ലാമിക ലോകത്ത് നിന്ന് ഈ നടപടി വ്യാപകമായ അപലപത്തിന് കാരണമായി.