ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യ ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. കായികം, കല, സാംസ്കാരികം എന്നിങ്ങനെ നിങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ന് താത്പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ആശങ്കപ്പെടുത്തിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൌന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ ഇന്ന് നിങ്ങളനുഭവിക്കുന്ന ഉത്കണ്ഠയ്ക്ക് കാരണമാകാം. വസ്തു സംബന്ധമായ പ്രശ്നങ്ങളിലോ അല്ലെങ്കില്‍ നിയമ പ്രശ്നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.
തുലാം: ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും ഈഷ്മളതയും നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കാനും ശക്തി നല്കുന്നു. ഇന്നത്തെ സായാഹ്നത്തില്‍ ഒരാളുടെ ഈഷ്മളമായ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും.
വൃശ്ചികം: ഇന്ന് സംസാരം കരുതലോടെ വേണം. വീട്ടില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. ഒരു നിസാര പ്രശ്നത്തിന്റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ കലഹമുണ്ടാക്കാന്‍ വ്യഗ്രത കാണിക്കും. നിങ്ങളുടെ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ പ്രതികൂല ചിന്തകളെ അനുവദിക്കരുത്. അല്ലാത്തപക്ഷം, നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നിയേക്കാം.
ധനു: ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. തീര്‍ഥാടനത്തിനും സാധ്യത കാണുന്നു. ബന്ധുവീട്ടിലെ ശുഭകര്‍മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യതയുണ്ട്. ദാമ്പത്യജീവിതം ഏറെ സന്തോഷവും സമാധാനവും നല്‍കും. ഇന്ന് നിങ്ങളുടെ പെരുമാറ്റം സ്ഥിരതയുള്ളതാകും. സാമൂഹത്തില്‍ നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ധിക്കും.
മകരം: ഓരോ ചുമതലയിലും ശ്രദ്ധ നല്‍കണം. തൊഴില്‍ രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യപരവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വര്‍ധിപ്പിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉത്ക്ണ്ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.
കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും നേട്ടമുണ്ടാക്കും. സുഹൃത്തുക്കള്‍ നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. നിങ്ങള്‍ക്ക് ദൈവികമായ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസമാണ്. ഒരു ഉല്ലാസ യാത്രക്കും സാധ്യത.
മീനം: ഇന്ന് നിങ്ങളുടെ ആത്മാവിന്റെ ഏറ്റവും നല്ല ഭാഗം നിങ്ങള്‍ കണ്ടെത്തുകയില്ല. ചില ബാഹ്യ സ്വാധീനങ്ങളിലൂടെ
അശുഭാപ്തി ചിന്തകള്‍ വരാനുള്ള സാധ്യത കൂടുതലാണ്. കാര്യങ്ങള്‍ കൂടുതല്‍ സത്യസന്ധവും വ്യക്തവുമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളില്‍ അവബോധം വളര്‍ത്തുന്നത് അതിന് സഹായിക്കും.
മേടം: ഇന്ന് ഒരു മംഗള കര്‍മ്മത്തില്‍ പങ്കെടുക്കാനുള്ള ബന്ധുവിന്റെ ക്ഷണം നിങ്ങളെ അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദന കൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍ കൊണ്ടും ആ ക്ഷണം ദുര്‍വഹമായ ഒന്നായി നിങ്ങള്‍ക്ക് തോന്നാം. ചിലപ്പോള്‍ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് വിരസത ഉണ്ടാക്കുന്നതുകൊണ്ടാകാം. അല്ലെങ്കില്‍ വീട്ടിലോ ജോലിസ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിദ്ധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം കാരണം. നിങ്ങളുടെ കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍, പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ചില പ്രധാന പ്രൊജക്ടുകളെ പോലും അത് തകിടം മറിക്കും.
ഇടവം: ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാകില്ല. അത്തരം ഒരു
ദിവസമാണ് ഇന്ന്. രാവിലെ മുതല്‍ തന്നെ നിങ്ങള്‍ക്ക് ഒരു വല്ലായ്മ അനുഭവപ്പെടാം. പക്ഷേ മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും ജോലിയുടെ ഫലമറിയാന്‍ താമസിക്കും. ഇന്ന് നടത്തുന്ന യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം കാണാനും അനുഭവിക്കാനും കഴിയും വിധം, ഉദാസീനതയും താത്പര്യക്കുറവും നിങ്ങളെ വലയം ചെയ്തിരിക്കും. മറ്റുള്ളവർ നിങ്ങളുടെ ആ അവസ്ഥയോട് ഒരു അനുഭാവവും കാണിക്കില്ല. അതിനാല്‍ ശാന്തതയോടെ, വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇരിക്കുക. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍, സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകർക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്തിയും വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ഏവരേയും വിസ്മയിപ്പിക്കുന്നതും, ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി ഒരു ഷോപ്പിങ് നടത്താനും സാധ്യത കാണുന്നു.
കര്‍ക്കടകം: ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍
നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും
മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം
നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും, എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ നിങ്ങളെ
സഹായിക്കുകയും ചെയ്യും. സൃഷ്ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് നിര്‍ലോഭം പണം ചെലവഴിക്കും. ഇത്തരം
ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക.