സംസ്ഥാനത്തുടനീളം കനത്ത മഴ നാശം വിതച്ചു; രണ്ടു മരണം

തിരുവനന്തപുരം: കേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ രണ്ട്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്തു. ഒരാളെ കാണാതായിടുണ്ട്‌. നിരവധി മരങ്ങള്‍ കടപുഴകി വീണ്‌ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചില യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു. പാലക്കാട്‌ വടക്കാഞ്ചേരി കണക്കന്‍തുരുത്തി പള്ളറോഡില്‍ നെല്‍കൃഷി ചെയ്യുന്നതിനിടെ തെങ്ങ്‌ കടപുഴകിവീണ്‌ ആദിവാസി തൊഴിലാളിയായ തങ്കമണി (53) മരിച്ചു.

അടൂരില്‍ ഓട്ടോറിക്ഷ വെള്ളം നിറഞ്ഞ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവര്‍ മരിച്ചു. വിമുക്തഭടന്‍ ഉണ്ണികൃഷ്ണക്കുറുപ്പ്‌ (53) ആണ്‌
മരിച്ചത്‌. കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സി കെ ഉസൈന്‍ കുട്ടിയെയാണ്‌ മുക്കം ഇരുവഞ്ഞിപ്പുഴയില്‍ കാണാതായത്‌. കഴിഞ്ഞ ദിവസം ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ കാണാതായ ബിഹാര്‍ സ്വദേശിക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

എല്ലാ ജില്ലകളിലും മലയോര മേഖലകളിലെ രാത്രിയാത്രയ്ക്ക്‌ നിയ്ന്തതണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കുള്ള ഉല്ലാസ യാത്രകള്‍ നിരോധിച്ചിരിക്കുന്നു. ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകരുത്‌. ആകെ 137 വീടുകള്‍ തകര്‍ന്നു.

കോട്ടയത്ത്‌ മീനച്ചല്‍, മണിമല നദികളില്‍ ജലനിരപ്പ്‌ ഉയരുകയാണ്‌. പത്തനംതിട്ടയില്‍ പമ്പാ നദിയിലും ജലനിരപ്പ്‌ ഉയരുകയാണ്‌. പെരുന്തേനരുവി അണക്കെട്ടിന്റെ രണ്ട്‌ ഷട്ടറുകള്‍ തുറന്നു. മണിയാര്‍ അണക്കെട് തുറക്കുമെന്ന്‌ മുന്നറിയിപ്പ്‌.

മണിമലയാറിലെ കല്ലൂപ്പാറ, പുല്ലക്കയര്‍ സ്റ്റേഷനുകളില്‍ ജലനിരപ്പ്‌ അപകടനിലയിലാണ്‌. അവിടെ ജലകമ്മീഷന്‍ ഓറഞ്ച്‌, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാറില്‍ ഹെഡ്‌ വര്‍ക്ക്‌ ഡാം തുറന്നേക്കും. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമായ ജില്ലകളില്‍ ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്‌.

കൊല്ലം ജില്ലയില്‍ 17 വീടുകളും പത്തനംതിട്ടയില്‍ പതിനാലു വീടുകളും ഭാഗികമായി തകര്‍ന്നു. ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന്‌ കൊല്ലം പുനലൂര്‍ മെമു റദ്ദാക്കി. റാന്നി ചുങ്കപ്പാറയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു.

കടല്‍ക്ഷോഭം രൂക്ഷമായ എറണാകുളം ഞാറക്കലില്‍ ഇരുനൂറിലധികം വീടുകളില്‍ വെള്ളം കയറി. ആലപ്പുഴയില്‍ 750ലധികം വീടുകള്‍ വെള്ളത്തിലാണ്‌. കോഴിക്കോട്‌ കടലാക്രമണം രൂക്ഷമാണ്‌. തിരുരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലായി ആറ്‌ വീടുകള്‍ തകര്‍ന്നു.

എറണാകുളത്തിനും അരുരിനുമിടയില്‍ ദേശീയപാതയില്‍ ആറോളം മരങ്ങള്‍ കടപുഴകിവീണ്‌ മണിക്കൂറുകളോളം ഗതാഗതം
തടസ്സപ്പെട്ടു.

നെട്ടൂര്‍ പരുത്തിച്ചുവട്‌ പാലത്തിന്‌ മുകളില്‍ ഉച്ചയോടെ സ്കൂട്ടറിന്‌ മുകളില്‍ മരം വീണു. യുപി സ്വദേശി മോഹന്‍ അത്ഭുതകരമായി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്‌. എടത്വ പാലത്തിന്‌ മുകളില്‍ മരം വീണ്‌ ബൈക്ക്‌ യാത്രികന്‌ പരിക്കേറ്റു. മകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കായംകുളം വള്ളിക്കാവില്‍ വൈദ്യുതി തൂണിന്‌ താഴെ വീണ്‌ ബൈക്ക്‌ യാത്രികന്‌ പരിക്കേറ്റു. കോഴിക്കോട്‌ നഗരത്തില്‍ മരം വീണു. താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ റോഡിലേക്ക്‌ മരം വീണ്‌ ഒരു മണിക്കുറോളം ഗതാഗതം തടസ്ലപ്പെട്ടു.

12 ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌: നാല്‌ ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ്‌ മുന്നറിയിപ്പ്‌.

അറബിക്കടലിന്റെ തീരത്ത്‌ ന്യൂനമര്‍ദവും ബംഗാള്‍ ഉശ്ക്കടലില്‍ ചുഴലിക്കാറ്റും എത്തിയതോടെയാണ്‌ കാലവര്‍ഷം
ശക്തമായത്‌. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ്‌ ഇന്ന്‌ ഓറഞ്ച്‌ അലര്‍ട്ട്‌.

റവന്യു മന്ത്രി കെ രാജന്‍ ഉന്നതതല യോഗം വിളിച്ചു. ജില്ലാ കളകുര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News