ജി‌എസ്‌ടി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതിന് നാലംഗ സംഘത്തെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: കേന്ദ്ര ജിഎസ്ടി ഇന്റലിജൻസ് വകുപ്പിലെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ജിഎസ്ടിയുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി കൃഷ്ണനഗറിലെ സ്ക്രാപ്പ്, വെൽഡിംഗ് ഷോപ്പ് പരിശോധിക്കാനെത്തിയ രണ്ട് ഉദ്യോഗസ്ഥരെയാണ് കടയുടമയും സംഘവും തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെത്.

ജിഎസ്‌ടി ഉദ്യോഗസ്ഥരായ മണി ശർമ, ആനന്ദ് എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഫിറോസ്, മുസിബ്, ഇംതിയാസ് എന്നിവരും സംഘത്തിലെ മറ്റൊരാളും കേസിൽ പിടിയിലായി. മറ്റൊരു പ്രതിയായ ഖയ്യൂം ഒളിവിലാണ്. ഇവരെ ബലമായി വാഹനത്തിൽ കയറ്റുകയും മർദിക്കുകയുമായിരുന്നു. വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ മണി ശർമ വാഹനത്തിലിരുന്നുകൊണ്ട് തന്നെ തന്ത്രപരമായി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ഉദ്യോഗസ്ഥരുടെ ചലനങ്ങള്‍ പോലീസ് നിരീക്ഷിച്ചു. തുടർന്ന് ഇവർ രാജീവ് ചൗക്കിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. മണിക്കൂറുകൾക്കകം ഇരുവരെയും കണ്ടെത്തുകയും നാല് പ്രതികളെ പിടികൂടുകയും ചെയ്തു. മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഇന്നലെ രാവിലെ പത്തരയോടെ സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സായ് ശ്രീ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News