പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ വാക്കുകൾ രാജ്യദ്രോഹമല്ല, അപകീർത്തികരമെന്ന് കർണാടക ഹൈക്കോടതി

പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപ വാക്കുകൾ അപകീർത്തികരവും നിരുത്തരവാദപരവുമാകാം. എന്നാൽ, രാജ്യദ്രോഹത്തിന് തുല്യമാകരുതെന്ന് കർണാടക ഹൈക്കോടതി വെള്ളിയാഴ്ച സുപ്രധാന തീരുമാനത്തിൽ.

2020 ജനുവരി 21 ന് ബിദർ നഗരത്തിലെ സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ പൗരത്വ ഭേദഗതി നിയമത്തിനും എൻആർസിക്കുമെതിരായ നാടകം അവതരിപ്പിച്ചതിനെ തുടർന്ന് ഷഹീൻ സ്കൂൾ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. സംഭവം ദേശീയ വാർത്തയായി മാറുകയും ചെയ്തു.

അല്ലാവുദ്ദീൻ, അബ്ദുൾ ഖാലിഖ്, മുഹമ്മദ് ബിലാൽ, മുഹമ്മദ് മെഹതാബ് എന്നിവരുൾപ്പെടെ സ്കൂൾ മാനേജ്‌മെന്റിനും സ്‌കൂൾ മാനേജ്‌മെന്റിലെ എല്ലാ അംഗങ്ങൾക്കും എതിരായ രാജ്യദ്രോഹക്കുറ്റം കോടതി റദ്ദാക്കി.

കലബുർഗിയിലെ ജസ്റ്റിസ് ഹേമന്ത് ചംദൻഗൗഡർ അദ്ധ്യക്ഷനായ ബെഞ്ച്, മതവിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യം ഉണ്ടാക്കിയതിന് ഐപിസി സെക്ഷൻ 153 (എ) പ്രകാരം ചുമത്തിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.

“പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ… ചെരുപ്പു കൊണ്ട് അടിയ്ക്കണം എന്നു പറഞ്ഞത് അപകീർത്തികരം മാത്രമല്ല നിരുത്തരവാദപരവുമാണ്. സർക്കാരിനെതിരെ ക്രിയാത്മകമായ വിമർശനം അനുവദനീയമാണ്. എന്നാൽ, ചില പ്രത്യേക വിഭാഗം ആളുകൾക്ക് എതിർപ്പുണ്ടാകാവുന്ന നയപരമായ തീരുമാനമെടുത്തതിന് ഭരണഘടനാ പ്രവർത്തകരെ അപമാനിക്കാൻ കഴിയില്ല, ”ബെഞ്ച് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News