സാവോപോളോ: വടക്കുകിഴക്കൻ ബ്രസീലിൽ വെള്ളിയാഴ്ച ഒരു അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് കുറഞ്ഞത് എട്ട് പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇരകളില്‍ 8 വയസുകാരനും 5 വയസുകാരനും ഉൾപ്പെടെ രണ്ട് ചെറിയ കുട്ടികളുമുണ്ട്. വെള്ളിയാഴ്ച രാത്രി 9:30ന് നാല് പേരെ ജീവനോടെ പുറത്തെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബ്രസീലിന്റെ വടക്കുകിഴക്കൻ പെർനാംബൂക്കോ സംസ്ഥാനത്താണ് റെസിഡൻഷ്യൽ അപ്പാര്‍ട്ട്മെന്റുകള്‍ സ്ഥിതി ചെയ്യുന്നത്, സംസ്ഥാനത്തിന്റെ തലസ്ഥാനമായ റെസിഫെയുടെ പ്രാന്തപ്രദേശത്തുള്ള ജംഗ അയൽപക്കത്താണ്.
ഡ്രോൺ ഫൂട്ടേജിൽ നാല് നിലകളുള്ള അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നതായി കാണിക്കുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സൈറ്റില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 6:35 ഓടെയാണ് കെട്ടിടം തകർന്നത്. നിരവധി താമസക്കാർ ഉറക്കത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്താണ് തകർച്ചയ്ക്ക് കാരണമെന്ന് വ്യക്തമല്ല.
ഏകദേശം 1.5 ദശലക്ഷത്തോളം നിവാസികളുള്ള ഒരു തീരദേശ നഗരമായ റെസിഫെ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ പൊറുതി മുട്ടുകയാണ്. നഗരവും അതിന്റെ ചുറ്റുമുള്ള മെട്രോ പ്രദേശവും വെള്ളിയാഴ്ച വെള്ളത്തില്‍ മുങ്ങി.
കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി പെർനാംബുക്കോ ഗവർണർ റാക്വൽ ലൈറ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുന്നത് നാട്ടുകാർ ഉറപ്പാക്കണമെന്നും പറഞ്ഞു.